പൊതുവിദ്യാലയങ്ങള്‍ സമൂഹ ഉന്നമനത്തിന് വഹിച്ച പങ്ക് നിസ്തുലം: ബഷീറലി തങ്ങള്‍
വടകര: സമൂഹത്തില്‍ മതസൗഹാര്‍ദ്ദം വളര്‍ത്തുന്നതിലും നല്ല പൗരന്‍മാരെ വാര്‍ത്തെടുക്കുന്നതിലും പൊതുവിദ്യാലയങ്ങള്‍ വഹിച്ച പങ്ക് മഹത്തരമെന്ന് പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ഓര്‍ക്കാട്ടേരി പി.കെ മെമ്മോറിയല്‍ യു.പി സ്‌കൂള്‍ എ ബ്ലോക്ക് കെട്ടിടോദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിന്റെ ഉന്നമനത്തിനും നന്മയ്ക്കും പൊതുവിദ്യാഭ്യാസ സ്ഥാപനം വളരേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. അഡീഷനല്‍ ഡി.പി.ഐ സി.രാഘവന്‍ ഓഫിസ് ഉദ്ഘാടനം ചെയ്തു. കെ.കെ ുഞ്ഞമ്മദ് അധ്യക്ഷനായി. സ്‌കൂളില്‍നിന്നു വിരമിക്കുന്ന പ്രധാനാധ്യാപകന്‍ ടി.എന്‍.കെ ശശീന്ദ്രന്‍, അധ്യാപകരായ എം. ഭാര്‍ഗവി, പി.കെ ശോഭ എന്നിവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനം കോഴിക്കോട് ഡി.ഡി.ഇ ഇ.കെ സുരേഷ്‌കുമാര്‍ ഉദ്ഘാടനം ചെയ്തു.
അഡ്മിഷന്‍ ഉദ്ഘാടനം ഫൈസല്‍ വയനാട് നിര്‍വഹിച്ചു. എം.ആര്‍ മുഹമ്മദലി, കെ.വി.പത്മനാഭന്‍, നവാസ്, സുരേന്ദ്രന്‍.കെ, സുനില്‍കുമാര്‍, കെ.പ്രേംകുമാര്‍, വി.വി.വിനോദ്, എ.കെ സുമതി, എന്‍.ബാലകൃഷ്ണന്‍, ഒ.കെ.കുഞ്ഞബ്ദുല്ല, പി.കെ.കുഞ്ഞിക്കണ്ണന്‍, രാജഗോപാലന്‍.ആര്‍, പുതുക്കുടി കൃഷ്ണന്‍, ഖാലിദ് .എ .കെ , എ.കെ.കുഞ്ഞി കണാരന്‍, ഓരാട്ട് ഇബ്രാഹിം ഹാജി, എം.സി.അശോകന്‍, പി.പി രാജന്‍, എ.കെ ബാബു, ശാഹുല്‍ ഹമീദ് ബാഖവി കീഴിശേരി, എം. ഹംസ ഹാജി, എന്‍.കെ ഹംസ ഹാജി, ഷക്കീല ഈങ്ങോളി സംസാരിച്ചു. മാനേജര്‍ പി.കെ മുജീബ് സ്വാഗതവും പി.ടി.എ പ്രസിഡന്റ് വി.പി അബ്ദുല്‍ മജീദ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."