HOME
DETAILS
MAL
സാമൂഹ്യവിരുദ്ധര്‍ക്കെതിരേ നടപടി സ്വീകരിക്കണം: കര്‍ഷക വയോജനവേദി
backup
July 08 2018 | 06:07 AM
പുല്‍പ്പള്ളി: മരകാവ് അയ്യാനപറമ്പില് ത്രേസ്യാമ്മയുടെ വീട്ടില്‍ രാത്രി അതിക്രമിച്ച് കയറി വൈദ്യുതി ലൈന്‍, കേബിള്‍ കണക്ഷന് എന്നിവ മുറിച്ച് നശിപ്പിക്കുകയും ജലസംഭരണിയും കുടിവെള്ള ടാങ്കിലെ പൈപ്പ് തുറന്ന് വിടുകയും കൃഷികള്‍ നശിപ്പിക്കുകയും ചെയ്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കര്‍ഷക വയോജനവേദി ആവശ്യപ്പെട്ടു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് പുല്‍പ്പള്ളി പൊലിസില്‍ പരാതി നല്കി.
ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ജോര്‍ജ് കൊല്ലിയില്‍, യൂനിറ്റ് പ്രസിഡന്റ് വര്‍ക്കി വാഴയില്‍, സ്കറിയ ഏറനാട്ട്, ഗ്രേസി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."