പൂവിതളും തേന്‍കുരുവിയും' പദ്ധതി ഉദ്ഘാടനം ചെയ്തു
കുറ്റ്യാടി: ചലനപരിമിതി കൊണ്ട് സ്കൂളില്‍ പോകാനോ കൂട്ടുകാരോടൊത്ത് ആര്‍ത്തുല്ലസിച്ച് രസിക്കാനോ സാധിക്കാതെ വീടിന്റെ നാലു ചുവരുകള്‍ക്കുള്ളില്‍ ജീവിതം തളക്കപ്പെട്ട കുരുന്നുകള്‍ ഇനി പൂക്കളോടും പറവകളോടും കിന്നാരം പറയും. ഒയിസ്ക കുറ്റ്യാടി ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കുന്നുമ്മല്‍ ബി.ആര്.സി നടപ്പിലാക്കുന്ന 'പൂവിതളും തേന്‍ കുരുവിയും' പദ്ധതിലൂടെയാണ് ഭിന്നശേഷിക്കാര്‍ക്ക് ഇതിനായി അവസരമൊരുങ്ങുന്നത്. ഇതിന്റെ ഭാഗമായി കുന്നുമ്മല്‍ ബി.ആര്.സി പരിധിയിലുള്ള ഇരുപത് കുട്ടികളുടെ വീട്ടുമുറ്റത്താണ്് പൂന്തോട്ടവും പറവകള്‍ക്ക് കുടിക്കാന്‍ വെള്ള പാത്രവും ഒരുക്കുന്നത്. പദ്ധതി നരിക്കൂട്ടുംചാല്‍ അനഘ രാജിന്റെ വീട്ടുമുറ്റത്ത് വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇ.കെ സുരേഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി പ്രവര്‍ത്തനത്തില്‍ ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ഇടം നല്കുന്ന മാതൃകാ പ്രവര്‍ത്തനമാണ് ഇതെന്നും കേരളം മുഴുവന്‍ മാതൃകയാക്കേണ്ട ഒന്നാണിതെന്നും അദ്ദേഹം പറഞ്ഞു. ഒയിസ്ക വൈസ് പ്രസിഡന്റ് എസ്.ജെ സജീവ് കുമാര്‍ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് മുഖ്യാതിഥിയായിരുന്നു. ഒയിസ്ക സെക്രട്ടറി സെഡ്.എ അബ്ദുല്ല സല്മാന് പദ്ധതി വിശദീകരിച്ചു. വാര്‍ഡ് അംഗം കെ. പ്രമോദ്, ബി.പി.ഒ കെ.കെ സുനില്‍കുമാര്‍, കെ. ജമാല്‍, പ്രെയ്സി തോമസ്, പി.പി ദിനേശന്, കെ.പി സുരേഷ്, ടി.കെ മോഹന്‍ദാസ്, എന്‍.സി കുമാരന്, ഷാജി സെബാസ്റ്റ്യന്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."