താലൂക്കാശുപത്രിയില്‍ ഇല്ലായ്മയുടെ പട്ടിക
പന്തല്ലൂര്‍: പന്തല്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന താലൂക്ക് ആശുപത്രിയില്‍ ഇല്ലായ്മയുടെ പട്ടിക നീളുന്നു. പന്തല്ലൂര്‍ താലൂക്കിലെ നിവാസികള്‍ ചികിത്സക്കായി ആശ്രയിക്കുന്ന പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ 12 ഡോക്ടര്‍മാര്‍ വേണ്ടിടത്ത് നാലു പേര് മാത്രമാണുള്ളത്. കൂടാതെ സ്റ്റാഫ് നേഴ്സുമാരുടെ തസ്തികകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ക്ക് വിതരണം ചെയ്യുന്ന ഭക്ഷണം പാകം ചെയ്യാന്‍ പാചകക്കാരില്ലാത്തതിനാല് രോഗികള്‍ക്ക് ഭക്ഷണ വിതരണം മുടങ്ങിയിരിക്കയാണ്.
ആശുപത്രിയിലേക്ക് പോകുന്ന റോഡ് തകര്‍ന്നതിനാല്‍ രോഗികള്‍ക്ക് നടന്നു പോകാന്‍ പറ്റാത്ത അവസ്ഥയാണ്. ആശുപത്രി വളപ്പില്‍ സ്ഥാപിച്ച തെരുവു വിളക്കുകള്‍ കത്തിയിട്ട് ദിവസകള്‍ പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയായിട്ടില്ല. ആശുപത്രിയുടെ ശോച്യാവസ്ഥയെ കുറിച്ച് എം.എല്‍.എക്ക് നാട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ആശുപത്രി സന്ദര്‍ശിച്ച എം.എല്‍.എ ദ്രാവിഡ മണി ആരോഗ്യ വകുപ്പ് മന്ത്രിക്ക് പരാതിയും നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."