തൃക്കരിപ്പൂര്‍ ഗ്രാമീണ സെവന്‍സ്: ബ്രദേഴ്‌സ് വള്‍വക്കാടിനു ജയം
.തൃക്കരിപ്പൂര്‍: പ്രവാസി ഫുട്‌ബോളേഴ്‌സ് തൃക്കരിപ്പൂര്‍ മിനി സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ചു വരുന്ന എലൈവ് വണ്‍ കപ്പ് െ്രെപസ് മണിക്കു വേണ്ടിയുള്ള ഗ്രാമീണ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ പെന്റ് ഇന്റര്‍നാഷണല്‍ തൃക്കരിപ്പൂരിനെ ഒന്നിനെതിരേ മൂന്നു ഗോളുകള്‍ക്ക് തോല്‍പിച്ചു ഫായിക്ക ഇന്റോര്‍ അക്കാദമി ബ്രദേഴ്‌സ് വള്‍വക്കാട് വിജയിച്ചു.
ജൂനിയര്‍ ഫുട്‌ബോള്‍ താരങ്ങളെ വളര്‍ത്തിയെടുക്കുന്നതിന്റെ ഭാഗമായി ഇന്നു മുതല്‍ ജൂനിയര്‍ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനും മിനി സ്റ്റേഡിയത്തില്‍ തുടക്കമാകും.
ഗ്രാമയാത്രയിലൂടെ പ്രകൃതിയെ അറിഞ്ഞ് കുട്ടിപ്പൊലിസ്
തൃക്കരിപ്പൂര്‍: ഗ്രാമയാത്രയിലൂടെ പ്രകൃതിയെ അറിഞ്ഞ് കുട്ടിപ്പൊലിസ്. ഉദിനൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ കുട്ടിപ്പൊലിസ് ക്യാംപിലെ കേഡറ്റുകളാണു പ്രകൃതിയെ അറിയാനും പഠിക്കാനുമായി ഗ്രാമയാത്ര സംഘടിപ്പിച്ചത്. മൂന്നു ദിവസത്തെ ക്യാംപില്‍ വ്യക്തി ശുചിത്വം, ഇലക്‌ട്രോണിക് ബാങ്കിങ്, മാധ്യമങ്ങളുടെ പ്രസക്തി, വ്യക്തിത്വ വികസനം.
ഔഷധ സസ്യങ്ങളുടെ പ്രാധാന്യം കൃഷി, പ്രഥമ ശുശ്രൂഷ എന്നീ വിഷയങ്ങളില്‍ ക്ലാസുകള്‍ സംഘടിപ്പിച്ചു. ഗ്രാമയാത്രക്ക് ആനന്ദ് പേക്കടം നേതൃത്വം നല്‍കി. ക്യാംപിന്റെ സമാപനം പ്രിന്‍സിപ്പാല്‍ ഷീല കുഞ്ഞിപ്പുരയില്‍ ഉദ്ഘാടനം ചെയ്തു. ഇ.പി വിജയകുമാര്‍, ഒ.കെ രവി, അഡിഷണല്‍ എസ്.ഐമാരായ ടി.പി ശശിധരന്‍, വി.വി മോഹനന്‍, കബഡി പരിശീലകന്‍ ഇ ഭാസ്‌കരന്‍ എന്നിവരെ നീലേശ്വരം സി.ഐ വി ഉണ്ണികൃഷ്ണന്‍ ഉപഹാരം നല്‍കി ആദരിച്ചു. പി.പി അശോകന്‍, രമേശന്‍ കിഴക്കൂല്‍, കെ.വി ലതീഷ്, എം ഷൈലജ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."