രാഹുലിന്റെ പ്രചാരണത്തിനും പച്ചപ്പതാക ഉയരും; വ്യാജ പ്രചാരണങ്ങളില്‍ വഞ്ചിതരാകരുത്-കെ.പി.എ മജീദ്
കോഴിക്കോട്: വയനാട് ലോക്ലസഭാ മണ്ഡലത്തില്‍ മത്സരിക്കാനുള്ള രാഹുല്‍ ഗാന്ധിയുടെ തീരുമാനത്തോടൊപ്പം ഉയരുന്ന വ്യാജപ്രചാരണങ്ങളില്‍ വഞ്ചിതരാകരുതെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. രാഹുലിന്റെ പ്രചരണ പരിപാടികളില്‍ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തില്‍ തന്റെ പേരില്‍ വരെ വാര്‍ത്തകള്‍ വരുന്നത് ശ്രദ്ധയില്‍ പെട്ടതായും ഇതൊന്നും ശരിയല്ലെന്നും ഫേസ്ബുക്ക് പോസ്റ്റ് വഴി അദ്ദേഹം അറിയിച്ചു.
പോസ്റ്റിന്റെ പൂര്‍ണരൂപം
വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധിയുടെ വരവോടെ വ്യാജ പ്രചരണങ്ങളും വന്ന് കൊണ്ടിരിക്കുന്നു.
ശ്രീ.രാഹുലിന്റെ പ്രചരണ പരിപാടികളില്‍ മുസ്‌ലിം ലീഗ് പാര്‍ട്ടിയുടെ കൊടികളോ അടയാളങ്ങളോ ഉപയോഗിക്കില്ലെന്ന തരത്തില്‍ എന്റെ പേരിലും ചില വാര്‍ത്തകള്‍ കാണുന്നു.
ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് രൂപീകരിച്ചത് മുതല്‍ ഇന്നേ വരെ ഈ പച്ച പതാക അഭിമാനപൂര്‍വമാണ് നാം നെഞ്ചേറ്റിയത്. നമ്മുടെ നേതാക്കള്‍ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയും മറ്റു ഉന്നത സ്ഥാനങ്ങള്‍ വഹിച്ചപ്പോഴും അഭിമാനത്തോടെ ഉയര്‍ത്തിയതും ഈ പച്ച പതാക തന്നെ...
പ്രിയ സോദരരെ,
വ്യാജ പ്രചരണങ്ങളില്‍ വഞ്ചിതരാകാതിരിക്കൂ...
കെ.പി.എ. മജീദ്
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."