നിസ വനിതാ കോളജ് ബിരുദനാമ പ്രഖ്യാപനം നാളെ
പെരിന്തല്‍മണ്ണ: പൂപ്പലത്ത് പ്രവര്‍ത്തിക്കുന്ന നൂരിയ്യ ഇസ്‌ലാമിക ആര്‍ട്‌സ് ആന്റ് സയന്‍സ് വിമന്‍സ് കോളജിന്റെ ബിരുദനാമ പ്രഖ്യാപന സമ്മേളനം നാളെ രാവിലെ 9.30നു പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റസിഡന്‍ഷ്യല്‍ സൗകര്യത്തോടെ വിദ്യാര്‍ഥിനികള്‍ക്ക് ഉന്നത പഠനത്തിന് അവസരമൊരുക്കുന്ന സ്ഥാപനത്തിന്റെ കോഴ്‌സ് കാലയളവ് അഞ്ചു വര്‍ഷമാണ്. മത, ശാസ്ത്ര പഠനങ്ങള്‍ക്കൊപ്പം വ്യക്തിത്വ വികസനം, ഫിസിക്കല്‍ ട്രെയിനിങ്, സര്‍ഗ കലാപരിവേഷണം, പ്രീമാരിറ്റല്‍ മാനേജ്‌മെന്റ് കോഴ്‌സുകള്‍, ഡ്രൈവിംഗ് തുടങ്ങിയവക്കും സ്ഥാപനം അവസരമൊരുക്കുന്നുണ്ട്. സയന്‍സ്,കൊമേഴ്‌സ് വിഷയങ്ങളില്‍ ഹയര്‍ സെക്കന്‍ഡറി പഠനവും, യു.ജി.സി അംഗീകൃത ബിരുദവും നല്‍കുന്നതോടൊപ്പം ഇസ്‌ലാമിക പഠനവും മത ബിരുദവും സ്ഥാപനം നല്‍കുന്നു.
പരിപാടിയില്‍ സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്‌ലിയാര്‍ അധ്യക്ഷനാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."