സ്വന്തമാക്കാം ഒരു മസാജര്‍, മറക്കാം കഴുത്ത് വേദന
ഒരു പുസ്തകമെടുത്ത് വായിക്കാന്‍ തുടങ്ങിയാല്‍, കുറച്ചധികം നേരം കംപ്യൂട്ടറിനു മുന്നിലിരുന്നാല്‍, എന്തിന് ചാരിയിരുന്ന് ഒന്ന് ടി.വി കാണുമ്പോള്‍ പോലും വലിയ അസ്വസ്ഥതയുണ്ടാക്കി കഴുത്തു വേദനയെത്തുന്നു. പിന്നെ ഒന്ന് റിലാക്‌സ് ചെയ്യാന്‍ സമയം കണ്ടെത്തേണ്ടി വരും. അതിനൊക്കെ ആര്‍ക്കാ സമയമല്ലേ.ആരെങ്കിലും മസാജ് ചെയ്തു തന്നാല്‍ അല്‍പ്പം ആശ്വാസം ലഭിച്ചേനേയെന്ന് കരുതുന്നവരുണ്ട്. ചിലരെങ്കിലും ചെറിയൊരു ആശ്വാസത്തിനായി ഷോപ്പിങ് മാളികളിലുള്ള മസാജിങ് ചെയറുകളെ ആശ്രയിക്കുന്നു. ആയുര്‍വേദത്തില്‍ പോയി പണവും സമയവും കളയേണ്ടല്ലോ എന്നു ചിന്തിക്കുന്നവരുമുണ്ട്.
അവര്‍ക്കായി വിപണിയില്‍ ധാരാളം മസാജിങ് ഗാഡ്ജറ്റുകളുണ്ട്. ചെറിയ വിലയില്‍ സ്വന്തമാക്കാനാവുന്നൊരു ഗാഡ്ജറ്റാണ് ഇലക്ട്രോണിക് നെക്ക് മസാജര്‍.വട്ടത്തിലുള്ള സ്മാര്‍ട്ട് ഉപകരണം, കഴുത്തിന്റെ അളവനുസരിച്ച് വലുതാക്കാനും ചെറുതാക്കാനുമാവും. മസിലുകള്‍ക്ക് റിലാക്‌സേഷന്‍ നല്‍കി ഉന്മേഷം നല്‍കാന്‍ ഉപകരണം സഹായിക്കും. ഇന്‍ഫ്രാറെഡ് ഹീറ്റിങിലൂടെയാണ് ഉപകരണം മസിലുകളെ ഉത്തേജിപ്പിക്കുന്നത്. പിന്നെ, ചെറിയ തോതില്‍ അക്യുപങ്ചറും വൈബ്രേഷന്‍ മസാജിങുമുണ്ടാവും. ഇതിനെല്ലാം പുറമേ, മാഗ്നറ്റിക് തെറാപ്പിയും ചെയ്യാനാവും.വയര്‍ലെസ്സ് ഉപകരണത്തിന്റെ കൂടെ റിമോട്ട് ഉള്ളതിനാല്‍ വൈബ്രേഷന്‍, ചൂട് ഇവ ക്രമീകരിക്കാനും സൗകര്യമാണ്.
ഏതു തെറാപ്പിയാണോ വേണ്ടത് അതിനനുസരിച്ച് ക്രമീകരിക്കാന്‍ സൗകര്യമാണ്. ഇതിന്റ അളവ് റിമോട്ടിനു പുറമെ, ഉപകരണത്തിലെ എല്‍.സി.ഡി ഡിസ്‌പ്ലേയിലും കാണിക്കും. നിങ്ങളുടെ പള്‍സ് രേഖപ്പെടുത്താനും സംവിധാനമുണ്ട്.
കഴുത്ത് വേദനയ്ക്കു പുറമേ, തലവേദന, തോള്‍വേദന എന്നിവയ്ക്കും ആശ്വാസം ലഭിക്കുമെന്നാണ് കമ്പനികള്‍ അവകാശപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."