ഇരിങ്ങാലക്കുട നഗരസഭാ മൈതാനത്ത് സൂക്ഷിച്ചിരുന്ന ടാര്‍ പരന്നൊഴുകുന്നു
ഇരിങ്ങാലക്കുട: നഗരസഭാ മൈതാനത്ത് സൂക്ഷിച്ചിട്ടുള്ള ടാര്‍ വീപ്പകളില്നിന്ന് ടാര്‍ പരന്നൊഴുകുന്നു. മൈതാനത്ത് എല്‍.ഇ.ഡി ലൈറ്റുകള്‍ സ്ഥാപിക്കുന്നതിനായി ബന്ധപ്പെട്ട് കാന കോരുന്നതിനായി മൈതാനത്ത് സൂക്ഷിച്ചിരുന്ന പഴയ ടാര്‍ വീപ്പകള്‍ ജെ.സി.ബി ഉപയോഗിച്ച് നീക്കിയപ്പോഴാണ് പഴകിയ ടാര്‍ വീപ്പകള്‍ പലതും പൊട്ടി മൈതാനത്ത് ടാര്‍ പരന്നത്.
കടുത്ത ചൂടില്‍ ടാര്‍ ഉരുകിയതോടെ പൊട്ടിയ വീപ്പകളില്‍ നിന്ന് ടാര്‍ കൂടുതലായി പുറത്തേക്ക് ഒഴുകുകയായിരുന്നു. ഒരു വര്‍ഷത്തിലേറെയായി നഗരസഭ മൈതാനത്ത് ടാര്‍ വീപ്പകള്‍ സൂക്ഷിക്കാന്‍ തുടങ്ങിയിട്ട്. ടാര്‍ വീപ്പകള്‍ മൈതാനത്ത് ഇറക്കിയപ്പോള്‍ മുതല്‍ കായിക പ്രേമികള്‍ പ്രതിഷേധം അറിയിച്ചിരുന്നു.
റോഡ് നിര്‍മാണത്തിന് നിലവാരം കൂടിയ ടാര്‍ ഉപയോഗിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ കൊണ്ട് വന്നതോടെ ഉപയോഗിക്കാന്‍ കഴിയാതെ വന്ന ടാറാണ് മൈതാനത്ത് ഇറക്കിയത്.
നഗരസഭയ്ക്ക് നിര്‍മാണ സാമഗ്രികള്‍ സൂക്ഷിക്കാന്‍ കൃത്യമായി സ്ഥലമില്ല. കെട്ടിടാവശിഷ്ടങ്ങളടക്കമുള്ളവ ബൈപാസ് അടക്കമുള്ള റോഡരികുകളിലാണ് കൂട്ടിയിട്ടിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."