പനിക്ക് ശമനമില്ല ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി
മലപ്പുറം: ജില്ലയില്‍ ഇന്നലെ വിവിധ ആശുപത്രികളിലായി ചികിത്സ തേടിയത് 25,759 പേര്‍. ഇതില്‍ 1,577 പേര്‍ പനി ബാധിതരാണ്. ഏഴ് പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. മേലാറ്റൂര്‍, എടപ്പറ്റ, പോരൂര്‍, തൃക്കലങ്ങോട് എന്നിവിടങ്ങളില്‍ ഓരോന്ന് വീതവും മഞ്ചേരിയില്‍ മൂന്ന് കേസുമാണ് സ്ഥിരീകരിച്ചത്. ഇരിമ്പിളിയം, മുതുവല്ലൂര്‍ എന്നിവിടങ്ങളില്‍ ഓരോരുത്തര്‍ക്കും കീഴുപറമ്പില്‍ നാല് പേര്‍ക്കും ഡെങ്കിപ്പനി സംശയിക്കുന്നു.
ഒന്‍പത് പേര്‍ക്ക് ചിക്കന്‍പോക്‌സും പിടിപെട്ടിട്ടുണ്ട്. ആറ് പേര്‍ക്ക് മഞ്ഞപ്പിത്തവും സംശയിക്കുന്നു. മങ്കടയില്‍ മൂന്നും മക്കരപ്പറമ്പില്‍ രണ്ടും പൊന്മുണ്ടത്ത് ഒരാള്‍ക്കുമാണ് മഞ്ഞപ്പിത്ത സംശയമുള്ളത്. മലപ്പുറത്ത് ടൈഫോയ്ഡ് രണ്ട് കേസുകളും വാഴയൂര്‍, എടയൂര്‍ എന്നിവിടങ്ങളില്‍ ഓരോ കേസുകളും സംശയിക്കുന്നുണ്ട്. ചെറിയമുണ്ടത്ത് 55 വയസുള്ള ഒരാളുടെ മരണം ലെപ്‌റ്റോ സ്‌പൈറോസിസ് മൂലമാണെന്ന് സംശയിക്കുന്നു.
ഇന്നലെ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി മൂന്ന് പേര്‍ക്ക് നായയുടെ കടിയേറ്റു. ജില്ലയില്‍ മഞ്ഞപ്പിത്തവും ഡെങ്കിയും പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ അസുഖം വരാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."