കോഴിക്കോട്ട് ആത്മഹത്യ ചെയ്തയാള്‍ക്ക് കൊവിഡ്; ഇന്‍ക്വസ്റ്റ് നടത്തിയ ഏഴ് പൊലിസുകാര്‍ നിരീക്ഷണത്തില്‍
കോഴിക്കോട്: രണ്ട് ദിവസം മുമ്പ് വീട്ടില്‍ ആത്മഹത്യ ചെയ്തയാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തിയ പൊലിസുകാര്‍ നിരീക്ഷണത്തില്‍. കോഴിക്കോട് വെള്ളയില്‍ പൊലിസ് സ്റ്റേഷനിലെ സി.ഐ. അടക്കമുള്ള ഏഴ് പൊലിസുകാരാണ് നീരീക്ഷണത്തില്‍ പോയത്.
27ന് ആയിരുന്നു വെള്ളയില്‍ കുന്നുമ്മലില്‍ കൃഷ്ണന് (68) എന്നയാള്‍ തൂങ്ങിമരിച്ചത്. പി.ടി. ഉഷ റോഡിലെ ഒരു ഫഌറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഇദ്ദേഹം. പോസ്റ്റ്മോര്‍ട്ടത്തിന് മുമ്പ് കൊവിഡ് പരിശോധന നടത്തുകയായിരുന്നു.
എവിടെ നിന്നാണ് മരിച്ചയാള്‍ക്ക് കൊവിഡ് പിടിപെട്ടത് എന്നത് വ്യക്തമല്ല. ഇയാള്‍ ജോലി ചെയ്ത സ്ഥലത്ത് ചെന്നൈയില്‍നിന്നും മറ്റും ചിലര്‍ എത്തിയിട്ടുണ്ടായിരുന്നു. ഇവിടെനിന്നാവാം രോഗം പിടിപെട്ടത് എന്നാണ് കരുതപ്പെടുന്നത്. ഇയാളുടെ മൃതദേഹം കാണാന്‍ പോയ നാട്ടുകാരുടെ വിവരങ്ങള്‍ ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്. കുടുംബ പ്രശ്നത്തെ തുടര്‍ന്നാണ് ആത്മഹത്യ ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."