'പൗരന്‍മാരുടെ നീതി നിഷേധിക്കപ്പെടുന്ന സമയത്താണ് ചീഫ് ജസ്റ്റിസ് ബി.ജെ.പി നേതാവിന്റെ ബൈക്കിലിരുന്ന് ഫോട്ടോയെടുക്കുന്നത്' - രൂക്ഷവിമര്‍ശനവുമായി പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: ആഢംബര ബൈക്കിലിരിക്കുന്ന സുപ്രിം കോടതി ചീഫ് ജസ്റ്റിസ് എസ്.എ ബോബ്‌ഡെ ആഢംബര ബൈക്കില്‍ ഇരിക്കുന്നതിന്റെ ചിത്രം വൈറലായതിനു പിന്നാലെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. നീതി ലഭ്യമാവണമെന്ന പൗരന്‍മാരുടെ മൗലികാവകാശം പോലും നിഷേധിച്ച് കോടതി അടച്ചിട്ട സമയത്താണ് ചീഫ് ജസ്റ്റിസ് ബി.ജെ.പി നേതാവിന്റെ ആഢംബര ബൈക്കില്‍ യാത്ര ചെയ്യുന്നതെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ ആരോപിച്ചു.
'ബി.ജെ.പി നേതാവിന്റെ അന്‍പതു ലക്ഷം വിലയുള്ള ആഢംബര ബൈക്കിലാണ് ചീഫ് ജസ്റ്റിസ് ഇരിക്കുന്നത്, അതും മാസ്‌കോ ഹെല്‍മറ്റോ ഇല്ലാതെ. നീതി ലഭ്യമാവണമെന്ന പൗരന്‍മാരുടെ മൗലികാവകാശം പോലും നിഷേധിച്ച് കോടതി അടച്ചിട്ട സമയത്താണ് അദ്ദേഹം ഇതു ചെയ്യുന്നത്' -പ്രശാന്ത് ഭൂഷണ്‍ ട്വീറ്റില്‍ പറയുന്നു.
ചീഫ് ജസ്റ്റിസ് ഹാര്‍ലി ഡേവ്ഡ്‌സണിന്റെ ലിമിറ്റഡ് എഡിഷന്‍ ബൈക്കില്‍ ഇരിക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
CJI rides a 50 Lakh motorcycle belonging to a BJP leader at Raj Bhavan Nagpur, without a mask or helmet, at a time when he keeps the SC in Lockdown mode denying citizens their fundamental right to access Justice! pic.twitter.com/PwKOS22iMz
— Prashant Bhushan (@pbhushan1) June 29, 2020
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."