സഊദിയിൽ ഇന്ന് 48 മരണം, 3,943 പുതിയ വൈറസ് ബാധിതർ, 2,363 രോഗ മുക്തി, ഏറ്റവും കൂടുതൽ പുതിയ വൈറസ് ബാധ ഹുഫൂഫിൽ
റിയാദ്: സഊദിയിൽ ഇന്ന് 48 രോഗികൾ വൈറസ് ബാധയേറ്റു മരണപ്പെട്ടതായി സഊദി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 3,943 പേർക്ക് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചതായും സഊദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് 2,363 രോഗികളാണ് രോഗ മുക്തി നേടിയത്.
#الصحة تعلن عن تسجيل (3943) حالة إصابة جديدة بفيروس #كورونا الجديد (كوفيد19)، وتسجيل (48) حالات وفيات رحمهم الله، وتسجيل (2363) حالة تعافي ليصبح إجمالي عدد الحالات المتعافية (127,118) حالة ولله الحمد. pic.twitter.com/IN5sseiX5D
— و ز ا ر ة ا لـ صـ حـ ة السعودية (@SaudiMOH) June 29, 2020
അതേസമയം, ഗുരുതരാവസ്ഥയിൽ കഴിയുന്നവരുടെ എണ്ണം ഉയർന്നിട്ടുണ്ട്. നിലവിൽ 2,285 രോഗികൾ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇന്ന് സ്ഥിരീകരിച്ച വൈറസ് ബാധിതരിൽ ഏറ്റവും കൂടുതൽ ഹുഫൂഫിലാണ്. 433 വൈറസ് ബാധയാണ് ഇവിടെ സ്ഥിരീകരിച്ചത്. റിയാദിൽ 363 വൈറസ് ബാധയാണ് സ്ഥിരീകരിച്ചത്.
ഇതോടെ രാജ്യത്തെ വൈറസ് ബാധയേറ്റുള്ള മരണം 1,599 ആയും വൈറസ് ബാധിതർ 186,436 ആയും ഉയർന്നിട്ടുണ്ട്. ഇന്ന് 2,363 രോഗികൾ രോഗ മുക്തി നേടിയതോടെ രാജ്യത്തെ ആകെ രോഗ മുക്തി നേടിയവരുടെ എണ്ണം 127,118 ആയും ഉയർന്നു. നിലവിൽ 57,719 രോഗികളാണ് ചികിത്സയിൽ കഴിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."