മസ്ജിദുകള്‍ മാനവരാശിയുടെ സമാധാന കേന്ദ്രങ്ങള്‍: ആലിക്കുട്ടി മുസ്ലിയാര്
തളിപ്പറമ്പ്: മസ്ജിദുകള്‍ സമാധാനത്തിന്റെയും ഐശ്വര്യത്തിന്റെയും വിജ്ഞാനത്തിന്റെയും കിരണങ്ങള്‍ മാനവ സമൂഹത്തിലേക്കു പ്രസരിപ്പിക്കുന്ന സമാധാന ഗേഹങ്ങളാണെന്നു സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്.
പുഷ്പഗിരിയില്‍ പുനര്‍നിര്‍മിച്ച ബദര്‍ജുമാ മസ്ജിദിന്റെ ഉദ്ഘാടനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രവാചകകാലത്തു തന്നെ പ്രശ്ന പരിഹാരത്തിനും വിജ്ഞാന പ്രചാരണത്തിനും പ്രബോധനത്തിനുമുള്ള കേന്ദ്രങ്ങളായി ആരാധനാലയങ്ങള്‍ പ്രയോജനപ്പെടുത്തിയിരുന്നതായും ആലിക്കുട്ടി മുസ്ലിയാര് വ്യക്തമാക്കി.
മഗ്രിബ് നിസ്കാരത്തിനു നേതൃത്വം നല്കി പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ബദര്‍ ജുമാമസ്ജിദ് ഉദ്ഘാടനം ചെയ്തു. പൊതുസമ്മേളനത്തില്‍ അബ്ദുല്ഷുക്കൂര് ഫൈസി അധ്യക്ഷനായി. അഷ്റഫ് ചൗക്കി മുഖ്യപ്രഭാഷണം നടത്തി. പി.കെ.പി അബ്ദുസലാം മുസ്ലിയാര്, പി.പി ഉമര്‍ മുസ്ലിയാര്, വി.കെ അബ്ദുല്‍ഖാദര്‍ മൗലവി, ഫൈസല്‍ ഹുദവി, മഹമൂദ് അള്ളാംകുളം, പി.കെ സുബൈര്‍, ബ്ലാത്തൂര്‍ അബ്ദുറഹ്മാന് മുസ്ലിയാര്, പി.എ.വി അബൂബക്കര്‍ ഹാജി, അബ്ദുസമദ് മുട്ടം, ബഷീര്‍ അസ്അദി, ഉമര്‍ നദ്വി തോട്ടീക്കല്‍, ഇബ്രാഹി ബാഖവി പൊന്ന്യം, സി അബ്ുദുല് കരീം ഹാജി. കെ.വി സലാം ഹാജി, അബൂബക്കര്‍ സിദ്ദീഖ് അസ്ഹരി, ഡോ. മൊയ്തു, കെ.വി അബൂബക്കര്‍ ഹാജി, കെ. അബ്ദുല്ല ഹാജി സംബന്ധിച്ചു. ഉപഹാര സമര്‍പ്പണവും ഹമീദലി തങ്ങള്‍ നിര്‍വഹിച്ചു. കെ.പി സ്വാലിഹാജി, കെ.പി മൂസഹാജി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."