ലോക്ക്ഡൗണ്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി: സ്കൂളുകളും കോളജുകളും ജൂലൈ 31 വരെ തുറക്കില്ല
ന്യൂഡല്‍ഹി: രാജ്യത്ത് ആറാംഘട്ട ലോക്ക്ഡൗണിന്റെ മാര്‍ഗ നിര്‍ദേശങ്ങള്‍ പുതുക്കി കേന്ദ്ര സര്‍ക്കാര്‍. സ്കൂളുകളും കോളജുകളും ജൂലൈ 31വരെ തുറക്കില്ല. മെട്രോ സര്‍വിസും അന്താരാഷ്ട്ര വിമാന സര്‍വിസുകളും ജൂലൈ 31 വരെ പുനരാരംഭിക്കില്ലെന്നും അറിയിപ്പില്‍ പറയുന്നു.
രാത്രികാല കര്‍ഫ്യൂ രാത്രി പത്തുമുതല്‍ രാവിലെ അഞ്ചുവരെ ആക്കിയതായും മാര്‍ഗ നിര്‍ദേശങ്ങളില്‍ കേന്ദ്രം വിശദമാക്കി. സിനിമാ തീയറ്ററുകളും ജിമ്മുകളും തുറക്കില്ല. ബാറുകളില്‍ ഇരുന്ന് മദ്യപാനം അനുവദിക്കില്ല.
ആള്‍ക്കൂട്ടമുള്ള സാമൂഹ്യ, രാഷ്ട്രീയ, സാംസ്കാരികപരിപാടികള്‍ക്ക് വിലക്ക് തുടരും. സമ്പൂര്‍ണ ലോക്ക്ഡൗണ്‍ കണ്ടെയ്ന്മെന്റ് സോണുകളില്‍ മാത്രമായിരിക്കും. കടകളില്‍ സ്ഥല സൗകര്യമനുസരിച്ച് അഞ്ചില്‍ കൂടുതല്‍ ആളുകളെ പ്രവേശിപ്പിക്കാം.
65 വയസുകഴിഞ്ഞവര്‍ക്കും പത്തുവയസിന് താഴെയുള്ള കുട്ടികള്‍ക്കും പുറത്തിറങ്ങുന്നതിനുള്ള നിയന്ത്രണം തുടരുമെന്നും കേന്ദ്രം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."