രാജ്യത്ത് വര്‍ഗീയ ഏകാധിപത്യം നടപ്പിലാക്കാന്‍ ശ്രമം: പി.കെ ഗുരുദാസന്‍
കരുനാഗപ്പള്ളി: രാജ്യത്ത് മതേതര മൂല്യങ്ങള്‍ ഇല്ലാതാക്കി വര്‍ഗീയ ഏകാധിപത്യം നടപ്പിലാക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ ഗുരുദാസന്‍ പറഞ്ഞു. മികച്ച ട്രേഡ് യൂനിയന്‍ പ്രവര്‍ത്തകനുള്ള പ്രഥമ പി.കെ ദിവാകരന്‍ അവാര്‍ഡ് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.പി യില്‍ ബി.ജെ.പി സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചവരെയെല്ലാം മാറ്റി നിര്‍ത്തി തീവ്രഹിന്ദുത്വ നിലപാടിന്റെ പ്രതീകമായ യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയത് യാദൃശ്ചികമല്ല.
തുടര്‍ന്ന് യു.പി സംസ്ഥാനത്ത് നടപ്പിലാക്കാന്‍ ശ്രമിക്കുന്ന ഓരോ നയങ്ങളും തീവ്രഹിന്ദുത്വ അജണ്ട നടപ്പിലാക്കലിന്റെ ലക്ഷണങ്ങളാണ്. ഇത് ഓരോ മതേതര വിശ്വാസിയേയും അലോസരപ്പെടുത്തേണ്ട കാര്യമണെന്നും അദ്ദേഹം പറഞ്ഞു. പ്രമുഖ ട്രേഡ് യൂനിയന്‍ നേതാവായിരുന്ന പി.കെ ദിവാകരന്റെ പേരില്‍ അദ്ദേഹത്തിന്റെ പേരിലുള്ള ഫൗണ്ടേഷനാണ് അവാര്‍ഡ് ഏര്‍പ്പെടുത്തിയത്. കരുനാഗപ്പള്ളി ടൗണ്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറി എ.എ അസീസ് അവാര്‍ഡ് സമ്മാനിച്ചു. ഫൗണ്ടേഷന്‍ പ്രസിഡന്റ് ഫിലിപ്പ് കെ തോമസ് അധ്യക്ഷനായി. എന്‍.കെ പ്രേമചന്ദ്രന്‍ എം. പി യോഗം ഉദ്ഘാടനം ചെയ്തു. ആര്‍ രാമചന്ദ്രന്‍ എം.എല്‍.എ, കെ.സി രാജന്‍, നഗരസഭാ ചെയര്‍പേഴ്‌സണ്‍ എം ശോഭന, രമാദേവി,ഫൗണ്ടേഷന്‍ സെക്രട്ടറി ബി ആനന്ദന്‍, എം.എസ് ഷൗക്കത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."