ബദിയഡുക്ക താലൂക്ക് ആശുപത്രി മാര്‍ച്ച് ഉപേക്ഷിച്ചു
കാസര്‍കോട്: ബദിയടുക്ക സര്‍ക്കാര്‍ താലൂക്ക് ആശുപത്രിയിലേക്ക് മുസ്ലിം ലീഗ് കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒന്പതിനു നടത്താന്‍ തീരുമാനിച്ച മാര്‍ച്ച് ഒഴിവാക്കി.
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ നേതൃത്വത്തില്‍ കലക്ടര്‍ കെ. ജീവന്‍ബാബുവുമായി നടത്തിയ ചര്‍ച്ചയില്‍ മുസ്ലിം ലീഗ് ഉന്നയിച്ച അഞ്ചില്‍ നാല് ആവശ്യങ്ങളും അംഗീകരിച്ച സാഹചര്യത്തിലാണ് മാര്‍ച്ച് ഒഴിവാക്കിയതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കാഷ്വാലിറ്റി സേവനം 24 മണിക്കൂറും ലാബ് സേവനം ഞായറാഴ്ചയും ലഭ്യമാക്കും.
പേരിനി മാത്രമുള്ള ഐ.പി സംവിധാനം കാര്യക്ഷമമാക്കാനും പുതിയ ഡോക്ടറെ നിയമിച്ച് ഡെന്റല്‍ ക്ലിനിക്ക് ആരംഭിക്കാനും തീരുമാനമായി.
മണ്ഡലം ഭാരവാഹികളായ എ.എം കടവത്ത്, അബ്ദുല്ലകുഞ്ഞി ചെര്‍ക്കള, മാഹിന്‍ കോളോട്, അബ്ബാസ് ബീഗം, ഹാഷിം കടവത്ത്, ഇ. അബൂബക്കര്‍ ഹാജി ചര്‍ച്ചയില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."