തനിക്കെതിരേ മാധ്യമവിചാരണ; താന്‍ ഭീകരതയെ പ്രോത്സാഹിപ്പിച്ചിട്ടില്ല: സാക്കിര്‍ നായിക് (വിഡിയോ)
മുംബൈ: തനിക്കെതിരേ മാധ്യമവിചാരണ നടക്കുന്നുവെന്ന് ഇസ്‌ലാമിക പണ്ഡിതന്‍ സാക്കിര്‍ നായിക്. സൗദി അറേബ്യയില്‍നിന്ന് സ്‌കൈപ് വഴി മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
താന്‍ ഭീകരതയെ പ്രോത്സാഹിപ്പിച്ചിട്ടില്ല. എല്ലാ തീവ്രവാദ പ്രവര്‍ത്തനങ്ങളേയും താന്‍ അപലപിക്കുന്നതായും അദ്ദേഹം പറഞ്ഞു. താന്‍ ആഹ്വാനം ചെയ്തത് സമാധാനത്തിനുവേണ്ടിയാണ്. സമാധാനത്തിന്റെ സന്ദേശവാഹകനാണ് താന്‍. ഫ്രാന്‍സിലുണ്ടായ ഭീകരാക്രമണങ്ങളെ സാക്കിര്‍ നായിക്ക് അപലപിച്ചു.
ചാവേര്‍ ആക്രമണങ്ങള്‍ ഇസ്‌ലാമിന് വിരുദ്ധമാണ്. തന്റെ പ്രസംഗങ്ങളുടെ ഉള്ളടക്കം വളച്ചൊടിച്ചാണ് വിവാദം ഉണ്ടാക്കിയത്. തനിക്കുള്ള ജനപ്രീതി ദുരുപയോഗിക്കാന്‍ ചിലര്‍ ശ്രമിക്കുന്നു. നിഷ്‌കളങ്കരായ മുസ്‌ലിംകളെ വഴിതെറ്റിക്കുന്നവരെ ശിക്ഷിക്കണം. ഇന്ത്യന്‍ അധികൃതരുമായോ പൊലിസുമായോ യാതൊരു പ്രശ്‌നവും ഇല്ല. സര്‍ക്കാര്‍ ഇതുവരെ ഒരു കാര്യവും തന്നോട് ആവശ്യപ്പെട്ടിട്ടില്ല.
താന്‍ അറിഞ്ഞുകൊണ്ട് ഒരു തീവ്രവാദിയേയും കണ്ടിട്ടില്ല. പക്ഷെ ചിലപ്പോള്‍ ചിലര്‍ അടുത്തുവന്ന് ഫോട്ടോ എടുക്കാറുണ്ട്. അവര്‍ ആരാണെന്ന് തനിക്കറിയില്ല. ആവശ്യമെങ്കില്‍ മണിക്കൂറുകളോളം സംസാരിക്കാന്‍ തയാറാണെന്നും സാക്കിര്‍ നായിക് പറഞ്ഞു.
ദക്ഷിണമുംബൈയിലെ ഒരു ഹാളിലാണ് സ്‌കൈപ് വഴിയുള്ള വാര്‍ത്താസമ്മളനം ഒരുക്കിയത്. കഴിഞ്ഞ ദിവസങ്ങളിലും വാര്‍ത്താ സമ്മേളനം വിളിച്ചിരുന്നെങ്കിലും വേദി അനുവദിക്കാത്തതിനാല്‍ റദ്ദാക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."