യാത്രക്കാര്‍ക്ക് ഭീഷണിയായി കൂറ്റന്‍ കല്ലുകള്‍
കൊട്ടിയൂര്‍: പ്രകൃതിക്ഷോഭം മൂലം തകര്‍ന്ന അമ്പായത്തോട് പാല്‍ചുരം ബോയ്സ് ടൗണ്‍ റോഡില്‍ ഭീഷണിയായി കൂറ്റന്‍ കല്ലുകള്‍. ഏതുനിമിഷവും ഇവ റോഡിലേക്കു പതിക്കുമെന്ന ഭീതിയോടെയാണ് ഇതുവഴിയുള്ള വാഹന സഞ്ചാരം. പ്രകൃതിക്ഷോഭത്താല്‍ തകര്‍ന്ന അമ്പായത്തോട് പാല്‍ചുരം ബോയ്സ് ടൗണ്‍ റോഡില്‍ ആശ്രമം ജങ്ഷനു സമീപത്തായി കുന്നിനു മുകളില്‍ തങ്ങിനില്ക്കുന്ന കൂറ്റന്‍ കല്ലുകളാണ് വാഹന യാത്രക്കാര്‍ക്കു ഭീഷണിയാകുന്നത.് പ്രളയ കാലത്തുണ്ടായ മണ്ണിടിച്ചിലിലാണു കൂറ്റന്‍ കല്ലുകള്‍ തങ്ങിനില്ക്കുന്നത്.
പ്രളയത്തിനുശേഷം റോഡിലെ അറ്റകുറ്റപ്പണി നടത്തുന്ന വേളയില്‍ കൂറ്റന്‍ കല്ലുകള്‍ പൊട്ടിച്ച് അപകടസാധ്യത താല്‍ക്കാലികമായി ഒഴിവാക്കിയെങ്കിലും പൊട്ടിച്ച കല്ലുകള്‍ കുന്നിനു മുകളില്‍ നീക്കം ചെയ്യാതെ തങ്ങിനില്‍ക്കുന്നതാണ് ഇതുവഴിയുള്ള വാഹനയാത്ര ഭീതിജനകമാക്കുന്നത്. വരുന്ന മഴക്കാലത്തിനു മുന്‍പെങ്കിലും ഈ കല്ലുകള്‍ നീക്കം ചെയ്തില്ലെങ്കില്‍ അപകടം സംഭവിക്കാന്‍ സാധ്യതയേറെയാണ്. മഴ പെയ്താല്‍ കല്ലുകള്‍ റോഡിലേക്കു പതിക്കുമെന്ന സാഹചര്യം നിലനില്‍ക്കെ ബന്ധപ്പെട്ട അധികാരികള്‍ വേണ്ട നടപടികള്‍ സ്വീകരിക്കാത്തതു യാത്രക്കാരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."