ആക്ഷേപഹാസ്യവുമായി കലാജാഥ
തലശ്ശേരി: തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി ആക്ഷേപഹാസ്യഷോയുമായി എല്‍.ഡി.എഫ് ഒരുങ്ങുന്നു. പതിവ് തെരുവുനാടക രീതിയില്‍ നിന്നു വഴിമാറി പുതിയകാലത്തിന്റെ അഭിരുചിക്കിണങ്ങുന്ന 25 മിനിറ്റ് ദൈര്‍ഘ്യമുള്ള ഷോയാണ് ഒരുങ്ങുന്നത്.
തലശ്ശേരി, വടകര, പേരാമ്പ്ര എന്നിവിടങ്ങളില്‍ ആക്ഷേപഹാസ്യ ഷോയുടെ റിഹേഴ്‌സല്‍ പൂര്‍ത്തിയായി വരുന്നു. കേന്ദ്രഭരണത്തിന്റെ ജനദ്രോഹ നടപടികള്‍ക്കെതിരേ ആക്ഷേപഹാസ്യമായ രീതിയിലാണു ദൃശ്യാവിഷ്‌കാരം അണിയറശില്‍പികള്‍ ഒരുക്കുന്നത്.
പ്രളയത്തെ അതിജീവിച്ച സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓരോ ആളുടേയും അക്കൗണ്ടിലേക്കും ബി.ജെ.പി വാഗ്ദാനം ചെയ്ത 15 ലക്ഷം എവിടെയെന്ന വലിയ ചോദ്യം ഇവിടെയും ഉയരുന്നുണ്ട്. നോട്ട് നിരോധനവും ഭീകരാക്രമണവും കര്‍ഷക ആത്മഹത്യയും പെട്രോള്‍-ഡീസല്‍ വിലവര്‍ധനയുമെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ദൃശ്യാവിഷ്‌കാരത്തിനൊപ്പം ഹിറ്റ് ഗാനങ്ങളും നൃത്തവും ഉണ്ടാകും. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകനും ചലച്ചിത്രതാരവുമായ ബിനീഷ് കോടിയേരിയാണ് രചനയും സംവിധാനവും ചെയ്യുന്നത്. വിനീഷ് കുമാറാണ് കൊറിയോഗ്രാഫി. പി. വിനുകമല്‍, മണിദാസ് പയ്യോളി എന്നിവരാണു മറ്റു പ്രധാന അണിയറ ശില്‍പികള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."