നിര്‍മാണപ്രവര്‍ത്തനം സര്‍ക്കാര്‍ അനുവദിക്കുന്ന തുകയ്ക്കാകണം: മന്ത്രി
രാജപുരം: സ്‌കൂളുകളുടെ വികസനത്തിനായി സര്‍ക്കാര്‍ അനുവദിക്കുന്ന തുകയ്ക്കുള്ള അടങ്കല്‍ തയാറാക്കുകയാണ് വേണ്ടതെന്നും ഇതിനു പകരം കൂടുതല്‍ തുകയ്ക്കുള്ള പ്ലാനും അടങ്കലും തയാറാക്കിയാല്‍ അനുവദിക്കാന്‍ വിഷമമാകുമെന്നും മന്ത്രി പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ബളാംതോട് ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു നിര്‍മിക്കുന്ന കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പല സ്‌കൂളുകളിലും ഇത്തരത്തിലാണ് പ്ലാന്‍ തയാറാക്കുന്നതെന്നും ഇത് ഫണ്ട് അനുവദിക്കുന്നതിനു തടസമാകുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു. സ്‌കൂളിന് അനുവദിച്ച മൂന്നു കോടിയുടെ അടങ്കലിനു പകരം 4.42 കോടി രൂപയുടെ മാസ്റ്റര്‍ പ്ലാന്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് മന്ത്രിയുടെ വിശദീകരണം.
ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.ജി.സി.ബഷീര്‍ അധ്യക്ഷനായി. സ്‌കൂളില്‍ ഒരുക്കിയ സ്മാര്‍ട്ട് ക്ലാസ് റൂമുകളുടെ ഉദ്ഘാടനം പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. രാജന്‍ ഉദ്ഘാടനം ചെയ്തു. പനത്തടി പഞ്ചായത്ത് പ്രസിഡന്റ് പി.ജി മോഹനന്‍, വൈസ് പ്രസിഡന്റ് കെ. ഹേമാംബിക, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ പി. തമ്പാന്‍, എം.സി മാധവന്‍, ബ്ലോക്ക് പഞ്ചായത്ത് അംഗം ലതാ അരവിന്ദന്‍, സുനില്‍ മാടക്കല്‍, എം.എം തോമസ്, ആര്‍. സൂര്യനാരായണ ഭട്ട്, ബാബു പാലാപ്പറമ്പ്, പി.ടി.എ പ്രസിഡന്റ് പി.എം കുര്യാക്കോസ് തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."