മട്ടന്നൂരില്‍ ബോംബ് സ്ഫോടനത്തില്‍ 14കാരന് പരുക്ക്
മട്ടന്നൂര്‍ (കണ്ണൂര്‍): കളിച്ചു കൊണ്ടിരിക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് വിദ്യാര്‍ഥിക്ക് പരുക്ക്. പരിയാരം പെരുവയല്‍ക്കരിയിലെ വിജയന്റെ മകന് പി.കെ വിജിലിനാ (14) ണ് പരുക്കേറ്റത്. കൈക്ക് സാരമായി പരുക്കേറ്റ കുട്ടിയെ കണ്ണൂര്‍ എ.കെ.ജി ആശുപത്രിയില്‍ പ്രഥമശുശ്രൂഷയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ വീടിനു സമീപമായിരുന്നു സംഭവം. കളിക്കുന്നതിനിടെ ആളൊഴിഞ്ഞ പറമ്പില്‍ പന്ത് പോയപ്പോള്‍ എടുക്കാനെത്തിയ വിജില്‍ സമീപത്ത് നിന്ന് കിട്ടിയ കടലാസ് പൊതി തുറക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
മട്ടന്നൂര്‍ ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നിന്ന് ഈ വര്‍ഷം ഏഴാം ക്ലാസ് പൂര്‍ത്തിയാക്കിയിരിക്കുകയാണ് വിജില്‍. കണ്ണൂരില്‍ നിന്നുള്ള ബോംബ് സ്ക്വാഡും മട്ടന്നൂര്‍ പൊലിസും സ്ഥലത്തെത്തി പരിശോധന നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."