HOME
DETAILS

ആപ്പിലാക്കും ഫേസ്ആപ്പ് വ്യക്തി വിവരങ്ങള്‍ ചോര്‍ത്തുമെന്ന മുന്നറിയിപ്പുമായി സൈബര്‍ഡോം

  
backup
June 30 2020 | 06:06 AM

faceapp-privacy-2020

കോഴിക്കോട്: പുരുഷന്‍മാരെ 'സ്ത്രീ'കളാക്കിയും സ്ത്രീകളെ 'പുരുഷ'ന്‍മാരാക്കിയും സോഷ്യല്‍ മീഡിയയില്‍ തരംഗമാവുന്ന ഫേസ് ആപ്പ് സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നുമെന്ന മുന്നറിയിപ്പുമായി കേരള പൊലിസിന്റെ സൈബര്‍ഡോം. റഷ്യന്‍ നിര്‍മിത ആപ്പാണിതെന്നും ഫോണിലെ സ്വകാര്യ വിവരങ്ങള്‍ മുഴുവന്‍ ചോര്‍ത്താന്‍ സാധ്യതയുണ്ടെന്നുമാണ് സൈബര്‍ഡോം നല്‍കുന്ന മുന്നറിയിപ്പ്. ഫോട്ടോകള്‍ മാറ്റം വരുത്താനായി ആപ്പില്‍ അപ്‌ലോഡ് ചെയ്യുമ്പോള്‍ തന്നെ ഫോണിന്റെ ഉടമയുടെ എല്ലാ ഡാറ്റകളും കമ്പനിക്ക് ലഭിക്കുന്നുണ്ടെന്നും ഇവര്‍ പറയുന്നു.
അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ പ്രത്യേകമായി ന്യൂറോ നെറ്റ്‌വര്‍ക്കുപയോഗിച്ച് പ്രൊസസ് ചെയ്താണ് വിവരങ്ങള്‍ ശേഖരിക്കുന്നത്. ശേഖരിച്ച വിവരങ്ങള്‍ ആപ്പിന്റെ നിര്‍മാതാക്കള്‍ക്ക് വേണ്ട സമയത്ത് ഉപയോഗിക്കാന്‍ സാധിക്കുമെന്നും സൈബര്‍ ഡോം വിദഗ്ധര്‍ പറയുന്നു. കൂടാതെ ഒരു വ്യക്തി ഫേസ്ആപ്പ് പ്ലേസ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യുമ്പോള്‍ തന്നെ അയാളുടെ ഡാറ്റകള്‍ മൂന്നാമതൊരാള്‍ക്ക് കൈമാറുമെന്ന് കമ്പനിയുടെ നിബന്ധനകളില്‍ പറയുന്നുണ്ട്. എന്നാല്‍ ഇക്കാര്യങ്ങള്‍ ആപ്പ് ഉപയോഗിക്കുന്നവര്‍ ശ്രദ്ധിക്കുന്നില്ലെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
കൂടാതെ ഒരിക്കല്‍ ഈ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഡിലീറ്റ് ചെയ്താലും ശേഖരിച്ച ഡാറ്റകള്‍ കമ്പനിക്ക് വീണ്ടും ഉപയോഗിക്കാന്‍ സാധിക്കുമെന്നും സൈബര്‍ഡോം വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. നിരവധി പേരാണ് ഇപ്പോള്‍ തരംഗമായ ആപ്പിന്റെ പുറകെയുള്ളത്. ചലച്ചിത്ര താരം സലീംകുമാര്‍ സിനിമാമേഖലയിലെ പ്രമുഖരുടെ ഫോട്ടോകള്‍ സ്ത്രീ രൂപത്തിലാക്കിയതോടെയാണ് സോഷ്യല്‍ മീഡിയയില്‍ ആപ്പ് വീണ്ടും സജീവമായത്.
സ്വകാര്യ വിവരങ്ങള്‍ ചോര്‍ത്തുന്നതിന് പുറമെ ഫോട്ടോകള്‍ ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ടെന്നാണ് ഈ മേഖലയിലെ വിദഗ്ധര്‍ പറയുന്നത്. ഫേക്ക് വിഡിയോകള്‍ക്കായി മുഖങ്ങളുടെ ഡാറ്റാബേസുകള്‍ നിര്‍മിക്കാന്‍ ഫേസ്ആപ്പില്‍ അപ്‌ലോഡ് ചെയ്യുന്ന ഫോട്ടോകള്‍ ഉപയോഗിക്കുന്നുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വീട്ടില്‍നിന്ന് മദ്യം മോഷ്ടിച്ച് കൂട്ടുകാര്‍ക്കൊപ്പം കുടിച്ച വിദ്യാര്‍ഥികള്‍ ബോധംകെട്ടു റോഡില്‍ കിടന്നു

Kerala
  •  2 months ago
No Image

ഇടുക്കി ശാന്തന്‍പാറയില്‍ റേഷന്‍ കട തകര്‍ത്ത് ചക്കക്കൊമ്പന്‍

Kerala
  •  2 months ago
No Image

അങ്കമാലിയില്‍ വീടിന് തീയിട്ട് ഗൃഹനാഥന്‍ തൂങ്ങിമരിച്ചു; ഭാര്യ വെന്തു മരിച്ചു, കുട്ടികള്‍ക്ക് ഗുരുതര പരുക്ക്

Kerala
  •  2 months ago
No Image

ചക്രവാതച്ചുഴി: സംസ്ഥാനത്ത് ഇന്നു മുതല്‍ ശക്തമായ മഴക്ക് സാധ്യത;  ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

കണ്ണീരോടെ ജനസാഗരം: അര്‍ജുന്റെ മൃതദേഹം കണ്ണാടിക്കലില്‍- സംസ്‌കാരം ഉച്ചയ്ക്ക്

Kerala
  •  2 months ago
No Image

അന്‍വറിനെ പൂട്ടാന്‍ മുഖ്യമന്ത്രിയുടെ ഓഫിസ്;  ഫോണ്‍ ചോര്‍ത്തലിലും രഹസ്യരേഖ പുറത്തുവിട്ടതിലും നടപടി ഉടന്‍; അന്‍വറിനെതിരായ പരാതികളെല്ലാം പരിശോധിക്കാന്‍ നിര്‍ദേശം

Kerala
  •  2 months ago
No Image

കൂട്ടക്കുരുതി തുടർന്ന് ഇസ്റാഈൽ ; ഗസ്സയില്‍ അഭയാര്‍ഥികളെ പാര്‍പ്പിച്ച സ്‌കൂളിന് നേരെ ആക്രമണം: 11 മരണം, ലബനാനില്‍ അഞ്ച് ദിവസത്തിനിടെ 700 മരണം

International
  •  2 months ago
No Image

ആക്രമണം തുടരുമെന്ന് യു.എന്‍ ജനറല്‍ അസംബ്ലിയില്‍ ആവര്‍ത്തിച്ച് നെതന്യാഹു

International
  •  2 months ago
No Image

തിരുപ്പതി ലഡു വിവാദത്തിന് പിന്നാലെ അയോധ്യ രാമക്ഷേത്രത്തിലെ പ്രസാദവും പരിശോധനയ്ക്ക്

Kerala
  •  2 months ago
No Image

കോഴിക്കോട് ലുലുമാളില്‍ നിന്ന് കൈകുഞ്ഞിന്റെ സ്വര്‍ണമാല മോഷ്ടിച്ച സംഭവം; ദമ്പതികള്‍ അറസ്റ്റില്‍

Kerala
  •  2 months ago