സിന്ദൂരം അണിയാന്‍ വിസമ്മതിച്ചതിന് ഭാര്യയെ വിവാഹ മോചനം ചെയ്യാന്‍ അനുമതി നല്‍കി ഗുവാഹത്തി ഹൈക്കോടതി
ഗുവാഹത്തി: സിന്ദൂരവും ശംഖു വളകളും അണിയാന്‍ വിസമ്മതിച്ചതിന് ഭാര്യയെ വിവാഹ മോചനം ചെയ്യാന്‍ അനുമതി നല്‍കി ഹൈക്കോടതി. ഗവാഹത്തി ഹൈക്കോടതിയുടേതാണ് തീരുമാനം. ഹിന്ദു മതാചാര പ്രകാരം വളകളും സിന്ദൂരവും അണിയാന്‍ സ്ത്രീ വിസമ്മതിച്ചത് വിവാഹം നിഷേധിച്ചതിന് തുല്യമാണെന്ന് ചൂണ്ടിക്കാടിടയാണ് കോടതി ഭര്‍ത്താവിന് വിവാഹ മോചനത്തിന് അനുമതി നല്‍കിയത്.
സിന്ദൂരവും ശംഖുവളകളും ധരിക്കാന്‍ നിഷേധിച്ച സ്ത്രീ ഭാര്യാ പദവിയില്‍ തുടര്‍ന്ന് പോകാനും താത്പര്യം പ്രകടിപ്പിക്കുന്നുണ്ടാവില്ല എന്ന് കാണിച്ചാണ് കോടതി വിവാഹമോചനത്തിന് അനുമതി നല്‍കിയത്.
'സിന്ദൂരവും വളകളും ധരിക്കാന്‍ വിസമ്മതിക്കുന്നത് സ്ത്രീയെ അവിവാഹിതയായാണ് കണക്കാക്കുക, മാത്രമല്ല അവര്‍ വിവാഹം നിഷേധിക്കുന്നതിന് തുല്യമാണ്.ഭര്‍ത്താവുമായി അവര്‍ക്ക് വൈവാഹിക ജീവിതം തുടര്‍ന്ന് കൊണ്ടു പോകാനുള്ള താല്‍പര്യം ഇല്ലെന്നാണ് ഈ നിഷേധാത്മക നിലപാടില്‍ നിന്ന് വ്യക്തമാവുന്നത്' - ഹൈക്കോടതിയുടെ ഉത്തരവില്‍ പറയുന്നു.
2012 ഫെബ്രുവരി 17നാണ് ഇവരുടെ വിവാഹം കഴിയുന്നത്. ഭര്‍ത്താവിന്റെ കുടുംബത്തോടൊപ്പം താമസിക്കാന്‍ പറ്റില്ലെന്ന് ഭാര്യ പറഞ്ഞതു മുതല്‍ ഇരുവരും തമ്മില്‍ തര്‍ക്കമായിരുന്നു. ഇതേതുടര്‍ന്ന് 2013 ജൂണ്‍ 30 മുതല്‍ ഇരുവരും വേര്‍പിരിഞ്ഞാണ് ജീവിച്ചിരുന്നത്.
തന്നെ നിരന്തരമായി ഉപദ്രവിക്കുന്നെന്ന് കാണിച്ച് ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീ പരാതി നല്‍കിയിരുന്നു. പക്ഷെ ഇവര്‍ക്കെതിരായ പരാതി നിലനില്‍ക്കുന്നതല്ലെന്ന് കോടതി അറിയിച്ചു.
കുടുംബ കോടതിയിലാണ് ആദ്യം പരാതി നല്‍കിയത്. എന്നാല്‍ ഭാര്യയുടെ ഭാഗത്ത് നിന്ന് ഭര്‍ത്താവിനെതിരെ യാതൊരു കുറ്റകൃത്യവും നടന്നതായി കണ്ടെത്താത്തതിനാല്‍ കുടുംബ കോടതി വിവാഹമോചനം നിഷേധിക്കുകയായിരുന്നു. പിന്നീട് ഭര്‍ത്താവ് കുടുംബ കോടതിയുടെ ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."