'പ്രതിച്ഛായ നന്നാക്കിയവര്‍ക്ക് പ്രതിഫലം';മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് കൈകാര്യം ചെയ്യുന്നവരെ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തുന്നു
കോഴിക്കോട്: മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ ഇടപെടലുകള്‍ കൈകാര്യം ചെയ്യാനായി നിയമിച്ച സി.പി.എം പ്രവര്‍ത്തകരെ സര്‍ക്കാര്‍ സര്‍വീസില്‍ സ്ഥിരപ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. നാലു വര്‍ഷം മുന്‍പ് സി-ഡിറ്റ് ( സെന്റര്‍ ഫോര്‍ ഡവലപ്മെന്റ് ഓഫ് ഇമേജിങ് ടെക്നോളജി ) വഴി കരാര്‍ അടിസ്ഥാനത്തില്‍ നിയമിച്ചവര്‍ക്കാണ് സ്ഥിരനിയമനത്തിന് വഴിയൊരുങ്ങുന്നതെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.
മുന്‍ എം.പി ടി.എന്‍.സീമയുടെ ഭര്‍ത്താവും സി-ഡിറ്റ് മുന്‍ ഡയറക്ടറുമായ ജി.ജയരാജിന്റെ നേതൃത്വത്തില്‍ തയാറാക്കുന്ന സ്പെഷല്‍ റൂള്‍ വഴി നാല്പതിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നല്‍കാനാണു ശ്രമം. ഇതിനെതിരെ സിഡിറ്റിലെ ഇടതു യൂണിയന് തന്നെ രംഗത്തെത്തിയതായും റിപ്പോര്‍ട്ടുണ്ട്.
15 വര്‍ഷത്തോളമായി കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരെ പരിഗണിക്കാതെയാണ് നാലു വര്‍ഷം മുന്‍പ് മാത്രം കരാര്‍ ലഭിച്ചവരെ സ്ഥിരപ്പെടുത്തുന്നതെന്നാണ് ആരോപണം. കടുത്ത സി.പി.എം അനുഭാവികള്‍ക്കു വേണ്ടി രൂപം കൊടുക്കുന്ന തസ്തികളിലെല്ലാം ഉയര്‍ന്ന ശമ്പളമാണ് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."