HOME
DETAILS

വിവാദ മുറി തുറന്നു; ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ശാന്തമായി

  
backup
July 08, 2018 | 8:27 AM

%e0%b4%b5%e0%b4%bf%e0%b4%b5%e0%b4%be%e0%b4%a6-%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ac%e0%b5%8d%e0%b4%b2%e0%b5%8b%e0%b4%95


തൊടുപുഴ: രാജീവ് ഭവനിലുള്ള ഡി.സി.സി പ്രസിഡന്റിന്റെ മുറി തുറന്നു കൊടുക്കാതെ ചിലര്‍ സ്വന്തം ആവശ്യത്തിനു മാറ്റി വച്ചിരിക്കുകയാണെന്ന ആക്ഷേപത്തിനു പരിഹാരമായി. ബ്ലോക്ക് കമ്മിറ്റിക്കു മുന്നോടിയായി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് മുറി തുറന്നു കൊടുത്തു. ഡി.സി.സി പ്രസിഡന്റ് കയറിയിരുന്നില്ലെങ്കിലും മുറി തുറന്നതില്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. അതോടെ കോണ്‍ഗ്രസിലെ ഒരുപ്രശ്‌നം പരിഹരിക്കപ്പെട്ടു.
ഇന്നലെ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ചേരുന്നതിനു മുമ്പാണ്് പ്രസിഡന്റ് ജാഫര്‍ഖാന്‍ മുഹമ്മദ് ഡി.സി.സി പ്രസിഡന്റിനുള്ള മുറി തുറന്നു കൊടുത്തത്. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹീംകുട്ടി കല്ലാറിനു മുറിയുടെ താക്കോല്‍ കൈമാറാതെ അപമാനിക്കുന്നുവെന്നായിരുന്നു കെ.പി.സി.സി എക്‌സി. അംഗം സി.പി മാത്യുവിന്റെ പരാതി. ഡി.സി.സി പ്രസിഡന്റിനു മറ്റൊരു മുറിയുണ്ടെന്നായിരുന്നു ഇതു സംബന്ധിച്ചുള്ള മറുപടി. മുറിയുടെ പേരില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ചേര്‍ന്നാല്‍ യോഗം പ്രക്ഷുബ്ദമാകുമെന്നുള്ള സൂചനയുണ്ടായിരുന്നു. മുറി തുറന്നു കൊടുത്തതോടെ എല്ലാവരും നിശബ്ദരായി. യോഗത്തില്‍ ഇന്നലെ ഒരു അജണ്ട മാത്രമേ ചര്‍ച്ച ചെയ്തുള്ളു. കെഎസ് യു ഇടുക്കി മുന്‍ ജില്ലാ പ്രസിഡന്റ് നിയാസ് കൂരാപ്പിള്ളി കുടുംബസഹായനിധി രൂപീകരണം സംബന്ധിച്ചുള്ള അജണ്ടയാണ് ചര്‍ച്ച ചെയ്തത്. ഓരോ മണ്ഡലത്തില്‍ നിന്നും 30,000 രൂപ മുതല്‍ 50 ,000 രൂപ വരെ ശേഖരിക്കാന്‍ തീരുമാനമായി. അതിനാല്‍ കോണ്‍ഗ്രസ് വനിത നേതാവിനെ അസഭ്യം പറഞ്ഞ കോണ്‍ഗ്രസ് നേതാവിനെതിരേയുള്ള ആക്ഷേപം ചര്‍ച്ചയ്‌ക്കെടുത്തില്ല. ഡി.സി.സി പ്രസിഡന്റ് ഇബ്രാഹിംകുട്ടി കല്ലാര്‍, മുന്‍ പ്രസിഡന്റ് റോയി.കെ. പൗലോസ്, സി.പി.മാത്യു, ജാഫര്‍ഖാന്‍ മുഹമ്മദ് തുടങ്ങിയവര്‍ സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയിടം തുരുത്ത് കുടിയൊഴിപ്പിക്കല്‍: ഈ മാസം ഒമ്പതിനകം നടപ്പാക്കണമെന്ന് മുന്‍സിഫ് കോടതി, ഹൈക്കോടതിയെ സമീപിച്ച് സര്‍ക്കാര്‍

Kerala
  •  a month ago
No Image

ആദ്യ ചാമ്പ്യന്മാരായ ഉറുഗ്വേ മുതൽ മെസിയുടെ അർജന്റീന വരെ; വെല്ലാനാരുമില്ലാതെ അഞ്ച് കിരീടവുമായി കാനറിപ്പട ഭരിക്കുന്ന സാമ്രാജ്യം

Football
  •  a month ago
No Image

സംഘര്‍ഷം വ്യാപിപ്പിക്കരുത്; കുവൈത്തിലും ബഹ്‌റൈനിലും നടന്ന ആക്രമണങ്ങളെ ശക്തമായി അപലപിച്ച് ഖത്തര്‍

qatar
  •  a month ago
No Image

ചരിത്രമെഴുതാൻ ആറാം ലോകകപ്പിന് മെസി വീണ്ടുമെത്തുന്നു; റൊണാൾഡോയ്ക്ക് സ്വപ്നം കാണാൻ പോലുമാകാത്ത ആ റെക്കോഡ് ഇതാ!

Football
  •  a month ago
No Image

ഖത്തറില്‍ ഈ ആഴ്ചയില്‍ ശക്തമായ കാറ്റിന് സാധ്യത; പൊടിക്കാറ്റിനും മുന്നറിയിപ്പ്

qatar
  •  a month ago
No Image

യുഎഇയിൽ സ്വർണ്ണം വാങ്ങാൻ ആ​ഗ്രഹിക്കുന്നവർക്ക് സുവർണ്ണാവസരം: വില കുത്തനെ താഴേക്ക്; 22 കാരറ്റ് ഗ്രാമിന് 495.50 ദിർഹം

uae
  •  a month ago
No Image

വടകര കാഫിര്‍ സ്‌ക്രീന്‍ഷോര്‍ട്ട്; എസ്.ഐ.ടി അന്വേഷണത്തിന് ഉത്തരവിട്ട് ആഭ്യന്തരവകുപ്പ്

Kerala
  •  a month ago
No Image

ബഹ്‌റൈന് നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ; പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു

uae
  •  a month ago
No Image

ഷാർജയിൽ പിഞ്ചുകുഞ്ഞിനെ കെട്ടിടത്തിൽ നിന്ന് എറിഞ്ഞുകൊന്ന സംഭവം; പ്രതികളായ പെൺകുട്ടികളുടെ മാതാപിതാക്കൾക്ക് ജാമ്യം

uae
  •  a month ago
No Image

യുഎഇയിൽ ഹിജ്റ പുതുവത്സര അവധി പ്രഖ്യാപിച്ചു; ജൂൺ 15 തിങ്കളാഴ്ച രാജ്യത്ത് പൊതുഅവധി

uae
  •  a month ago