HOME
DETAILS

കടല്‍കടന്നൊരു വെന്നിക്കൊടി പാറിക്കാന്‍ നെല്ലറയുടെ വിഷ്ണുപ്രിയ

  
backup
July 08 2018 | 08:07 AM

%e0%b4%95%e0%b4%9f%e0%b4%b2%e0%b5%8d%e2%80%8d%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%8a%e0%b4%b0%e0%b5%81-%e0%b4%b5%e0%b5%86%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95


എലപ്പുള്ളി: നെല്ലറയില്‍ കായിക സ്വപ്നങ്ങളില്‍ നിന്നും പ്രതീക്ഷകളുടെ ചിറകിലേറി കടല്‍കടന്നൊരുവെന്നിക്കൊടി പാറുക്കുകയാണ്. വിഷ്ണു പ്രിയയെന്ന യുവ അത്‌ലറ്റിക്‌സുകാരി. ജീവിത വൈതരണികളിലെ പ്രതിസന്ധികള്‍ക്കിടയിലും കായിക ലോകത്തെ മോഹങ്ങളുടെ ട്രാക്കുകള്‍ താണ്ടി വിഷ്ണുപ്രിയ അര്‍ജന്റീനയിലെ ബ്യൂണസ് അയഴ്‌സില്‍ കേരളത്തെ പ്രതിനിധാനം ചെയ്യുമ്പോള്‍ നഗരത്തിലെ പെണ്‍പള്ളിക്കൂടമായ മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനു എലപ്പുള്ളിക്കാര്‍ക്കും ഇത് അഭിമാന മുഹൂര്‍ത്തം.
ഒക്‌ടോബര്‍ 6 മുതല്‍ 18 വരെ അര്‍ജന്റീനയിലെ ബ്യൂണസ് അയഴ്‌സില്‍ നടക്കുന്ന യൂത്ത് ഒളിമ്പിംക്‌സില്‍ 400 മീറ്റര്‍ ഹഡില്‍സിലാണ് ജെ. വിഷ്ണു പ്രിയ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്നത്. ഇതിനു മുന്നെയ്യി ബാങ്കോക്കില്‍ നടന്ന ഒളിമ്പിംക്‌സ് ട്രയല്‍സില്‍ വെള്ളി നേടിയാണ് മോയന്‍ ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായ വിഷ്ണു പ്രിയ യോഗ്യത തെളിയിച്ചമപ്പോള്‍ യൂത്ത് ഒളിംപിക്‌സ് നേടുന്ന പ്രഥമ മലയാളിപ്പെണ്‍കുട്ടിയെന്ന് പദവിയും ഇനി കേരളത്തിനും വിഷ്ണു പ്രിയക്കും സ്വന്തം.
ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ നേരത്തെ 110 മീറ്റര്‍ ഹഡില്‍സില്‍ കേരളത്തില്‍ നിന്ന് മെയ്‌മോന്‍ പൗലോസ് യോഗ്യത നേടിയിരുന്നെങ്കിലും 1.00.95 എന്ന മികച്ച സമയത്തില്‍ ഓടിയെത്തിയാണ് വിഷ്ണു പ്രിയ ജേതാവായത്. എലപ്പുള്ളി മുതിരംപള്ളത്ത് വെല്‍ഡിംഗ് തൊഴിലാളിയായ എം. ജയപ്രകാശിന്റെയും ഗിരിജയുടെയും മകളായ ഗിരിജ കോയമ്പത്തൂരില്‍ ഏപ്രിലില്‍ നടന്ന ദേശീയ യൂത്ത് ചാമ്പ്യന്‍ഷിപ്പിലും മികച്ച സമയത്തോടെ (2.01.65) സ്വര്‍ണം കരസ്ഥമാക്കിയിരുന്നു.
കായിക ലോകത്തേക്കിറങ്ങിയ വിഷ്ണു പ്രിയ കഴിഞ്ഞ നാലുവര്‍ഷം തുടര്‍ച്ചയായി 400 മീറ്റര്‍ ഹഡില്‍സില്‍ ദേശീയ ചാംപ്യനാവുമ്പോള്‍ ഹഡില്‍സില്‍ 3 വര്‍ഷത്തിനിടക്ക് നേടിയിട്ടുള്ള നേട്ടമാണിത്. പാലക്കാട് ഒളിമ്പിക്‌സ് അത്‌ലറ്റിക്‌സിലെ അന്തര്‍ദേശീയ കായിക താരമായ സി ഹരിദാസും അനന്തകൃഷ്ണന്റെയും പരിശീലനം നേടി വിഷ്ണുപ്രിയയെന്ന മിടുക്കി ദേശീയ സ്‌കൂള്‍ മീറ്റ്, ദേശീയ ജൂനിയര്‍ മീറ്റ്, ദേശീയ യൂത്ത് മീറ്റ് എന്നിവയിലും സ്വര്‍ണം നേടിയ കായിക ലോകത്ത് വെന്നിക്കൊടി പാറിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുമ്പ് പാലക്കാട് മെഡിക്കല്‍ കോളജ് മൈതാനത്ത് പരിശീലകനായ ഹരിദാസിന്റെ കൈപിടിച്ച് കായികലോകത്ത് ഹരിശ്രീ കുറിക്കുമ്പോള്‍ ആരും കരുതിയില്ല കടല്‍കടന്നൊരു വെന്നിക്കൊടി രാജ്യത്തിന് വേണ്ടി ഈ കൊച്ചു മിടുക്കി പാറിക്കുമെന്ന്.
എന്നാല്‍ കാലം കഥ മാറ്റിയെഴുതിയപ്പോള്‍ പരിമിതികളുടെ നടുവിലും പതറാതെ ജനിച്ചു വളര്‍ന്ന നാടിനും അക്ഷരജ്ഞാനം പകര്‍ന്നു നല്‍കിയ വിദ്യാലയത്തിനും മാത്രമല്ല സംസ്ഥാനത്തിനും രാജ്യത്തിനും തന്നെ അഭിമാനതിലകമായി മാറിയിരിക്കുകയാണ് വിഷ്ണു പ്രിയയെന്ന കായിക താരം.
ബാങ്കോക്കിന്റെ സ്റ്റേഡിയത്തിലെ വിക്‌റടി സ്റ്റാന്റില്‍ ദേശീയ പതാക പുതച്ച് നെല്ലറയുടെ നാടായ പാലക്കാടിന്റെ സ്വന്തം വിഷ്ണു പ്രിയ തിളങ്ങി നിന്നപ്പോള്‍ സാക്ഷരകേരളത്തിന്റെ കായിക സ്വപ്നങ്ങളില്‍ തന്നെ ഒരു നൂതന അധ്യായം സ്വര്‍ണലിപികളാല്‍ കുറിക്കുമ്പോള്‍ വിഷ്ണു പ്രിയയുടെ കായിക മോഹങ്ങളും വാനോളം വാഴ്ത്തപ്പെടുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  23 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  23 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  23 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  23 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  23 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  23 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  23 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  23 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  23 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  23 days ago