HOME
DETAILS

പ്രചാരണം കേന്ദ്രീകരിക്കുന്നത് രാഹുലിലേക്ക്

  
backup
April 04 2019 | 00:04 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%9a%e0%b4%be%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%95%e0%b5%87%e0%b4%a8%e0%b5%8d%e0%b4%a6%e0%b5%8d%e0%b4%b0%e0%b5%80%e0%b4%95%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95

കോഴിക്കോട്: നടയടച്ചാലും ശബരിമല തന്നെയായിരിക്കും പ്രധാന പ്രചാരണവിഷയമെന്ന് കരുതിയെങ്കിലും തെരഞ്ഞെടുപ്പിന് ഇനി മൂന്നാഴ്ച മാത്രം അവശേഷിക്കുമ്പോള്‍ പ്രചാരണം കേന്ദ്രീകരിക്കുന്നത് രാഹുല്‍ ഗാന്ധിയിലേക്ക്. കേന്ദ്ര വിരുദ്ധതയിലും വര്‍ഗീയതയിലും പ്രചാരണം തളച്ചിടാന്‍ ആദ്യഘട്ടത്തില്‍ എല്‍.ഡി.എഫിനു കഴിഞ്ഞെങ്കിലും രാഹുലിന്റെ വരവോടെ അതിനെ കേന്ദ്രീകരിച്ചായി ആരോപണങ്ങളും മറുപടികളും.
മത്സരത്തിനായി വയനാട് മണ്ഡലം രാഹുല്‍ തെരഞ്ഞെടുത്തതോടെ 20 മണ്ഡലങ്ങളിലെയും പ്രധാന പ്രചാരണ വിഷയം രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വവും അത് കേരളത്തില്‍ വരുത്തുന്ന മാറ്റവുമാണിപ്പോള്‍. സി.പി.എമ്മും ബി.ജെ.പിയും തങ്ങളുടെ പ്രതിരോധ മുന കേന്ദ്രീകരിക്കുന്നതും രാഹുലിലേക്കു തന്നെ. യു.ഡി.എഫ് ആഗ്രഹിച്ചതും ഇടതുപക്ഷവും ബി.ജെ.പിയും ഭയപ്പെട്ടതും ഇതു തന്നെയായിരുന്നു. കേരളം രാഹുല്‍ തരംഗത്തില്‍ വിധിയെഴുതുമോയെന്ന ആശങ്കയാണ് എല്‍.ഡി.എഫിനും എന്‍.ഡി.എയ്ക്കും. തെരഞ്ഞെടുപ്പ് പ്രചാരണം രണ്ടാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ പക്ഷെ പതിവുപോലെ ഏറെ വിവാദങ്ങളുമുണ്ടായി. ചില നേതാക്കള്‍ ഇപ്പോഴും അവര്‍ തൊടുത്തുവിട്ട വിവാദത്തിന്റെ തന്നെ കരിനിഴലിലാണെങ്കിലും പല വിവാദങ്ങളും തുടക്കത്തിലേ കെട്ടടങ്ങി.

കോലീബി 'കോമാ'യിലെത്തി

ഈ തെരഞ്ഞെടുപ്പില്‍ ആദ്യ വിവാദത്തിനു തിരികൊളുത്തിയത് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയായിരുന്നു. ചില മണ്ഡലങ്ങളില്‍ സി.പി.എമ്മും ബി.ജെ.പിയും തമ്മില്‍ രഹസ്യ ധാരണയുണ്ടാക്കിയെന്നായിരുന്നു ചെന്നിത്തലുടെ ആരോപണം. ഇതിന് ഇടനിലക്കാരനായി നില്‍ക്കുന്നത് ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിയാണെന്നും ചെന്നിത്തല ആരോപിച്ചു. എന്നാല്‍ ഈ ആരോപണം ഏറെ ഏശിയില്ല. ഇതിനിടെ കെ. മുരളീധരന്‍ വടകരയില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി വന്നതോടെ പഴയ 'കോലീബി' ആരോപണവുമായി സി.പി.എം രംഗത്തെത്തി. എന്നാല്‍ തുരുമ്പിച്ച ഈ ആരോപണത്തിനെതിരേ സി.പി.എമ്മും ബി.ജെ.പിയും തമ്മിലുള്ള 'കോമാ' ധാരണയാണെന്ന ആരോപണം യു.ഡി.എഫും ഉന്നയിച്ചു. ബി.ജെ.പിയും വിട്ടുകൊടുത്തില്ല. പതിവുപോലെ പല മണ്ഡലങ്ങളിലും കോണ്‍ഗ്രസ്-സി.പി.എം രഹസ്യ ധാരണയെന്ന ആരോപണവുമായി ബി.ജെ.പിയും രംഗത്തുവന്നു. എന്തായാലും രഹസ്യ ധാരണകള്‍ മുന്നണികള്‍ പരസ്യമാക്കിയെങ്കിലും അതൊന്നും അധികം കത്തിപ്പടര്‍ന്നില്ല.

ലീഗിനെ വെട്ടിലാക്കാന്‍
'രഹസ്യ ചര്‍ച്ച'

ഇരുമുന്നണികളിലെയും സ്ഥാനാര്‍ഥി പ്രഖ്യാപനം ഏറെക്കുറെ പൂര്‍ത്തിയായപ്പോഴാണ് എസ്.ഡി.പി.ഐയുടെയും മുസ്‌ലിം ലീഗിന്റെയും നേതാക്കള്‍ തമ്മില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണം ഉയര്‍ന്നത്. കൊണ്ടോട്ടിയിലെ കെ.ടി.ഡി.സി ഹോട്ടലിലെ 105ാം നമ്പര്‍ മുറിയില്‍ ലീഗിന്റെ മലപ്പുറം സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടിയും പൊന്നാന്നി സ്ഥാനാര്‍ഥി ഇ.ടി മുഹമ്മദ് ബഷീറും പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന അധ്യക്ഷന്‍ നസിറുദ്ദീന്‍ എളമരം, എസ്.ഡി.പി.ഐ സംസ്ഥാന അധ്യക്ഷന്‍ അബ്ദുല്‍ മജീദ് ഫൈസി എന്നിവരുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു ആരോപണം.
എന്നാല്‍ നിരവധി പേര്‍ എത്തുന്ന കെ.ടി.ഡി.സി ഹോട്ടലില്‍ രഹസ്യ ചര്‍ച്ച നടത്തിയെന്ന ആരോപണത്തിന്റെ മുനയൊടിക്കാന്‍ ലീഗിനായി. രഹസ്യ ചര്‍ച്ചയ്ക്കാണെങ്കില്‍ ഇത്തരമൊരു ഹോട്ടല്‍ തിരഞ്ഞെടുക്കില്ലെന്നും ലീഗ് നേതാക്കള്‍ വ്യക്തമാക്കി. ആ വിവാദവും വളരെ വേഗം കെട്ടടങ്ങി.

കൊലയാളി വിളിയും
കേസ് കുരുക്കും

ജീവന്‍മരണ പോരാട്ടം നടക്കുന്ന വടകരയിലാണ് പ്രചാരണ കോലാഹലത്തിനിടെ ആരോപണം കോടതി കയറിയത്. ആര്‍.എം.പി നേതാവ് കെ.കെ രമ എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജനെ 'കൊലയാളി' എന്ന് വിശേഷിപ്പിച്ചതാണ് വിവാദമായത്. മാനഷ്ടക്കേസുമായി ജയരാജന്‍ കോടതിയെ സമീപിച്ചു.
കോടതി രമയ്‌ക്കെതിരേ കേസെടുക്കാന്‍ പൊലിസിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. നാമനിര്‍ദേശപത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ രണ്ടു കൊലക്കേസുകളില്‍ പ്രതിയെന്ന് വ്യക്തമാക്കിയ ആളെ പിന്നെ എങ്ങനെ വിളിക്കണമെന്നാണ് രമ ചോദിക്കുന്നത്. കേസിനെ നിയമപരമായി നേരിടാനാണ് രമയുടെ നീക്കം.

 

രാഹുലിനെ 'പപ്പു'വാക്കി
സി.പി.എം പത്രം

കോണ്‍ഗ്രസ് അഖിലേന്ത്യാ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ 'പപ്പു'വെന്ന് സി.പി.എം മുഖപത്രം വിളിച്ചത് വിവാദമായി. 'കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണമാക്കാന്‍ പപ്പു സ്‌ട്രൈക്ക് ' എന്ന തലക്കെട്ടില്‍ എഴുതിയ മുഖപ്രസംഗമാണ് വിമര്‍ശനത്തിനിടയാക്കിയത്. രാഹുല്‍ വയനാട്ടില്‍ മത്സരിക്കാന്‍ തീരുമാനിച്ചപ്പോഴായിരുന്നു സി.പി.എം പത്രം വിമര്‍ശിച്ച് മുഖപ്രസംഗം എഴുതിയത്. പരാമര്‍ശം അനുചിതമെന്ന് വിലയിരുത്തിയാണ് സി.പി.എമ്മും ദേശാഭിമാനിയും വിവാദത്തില്‍ നിന്ന് തലയൂരിയത്.

പ്രിയങ്കയെയും വിട്ടില്ല

രാഹുല്‍ ഗാന്ധിയെ സി.പി.എം മുഖപത്രമാണ് വ്യക്തിഹത്യ നടത്തിയതെങ്കില്‍ പ്രിയങ്കാ ഗാന്ധിയെ അവഹേളിച്ചത് പ്രമുഖ അഭിഭാഷകന്‍ കൂടിയായ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍ പിള്ളയാണ്. പ്രിയങ്കയെ കോണ്‍ഗ്രസ് യുവതിയായി ചിത്രീകരിക്കുന്നുവെന്നായിരുന്നു ശ്രീധരന്‍ പിള്ളയുടെ ആരോപണം. 'പ്രിയങ്കയ്ക്ക് 48 വയസുണ്ട്. എന്നിട്ടും അവരെ വിശേഷിപ്പിക്കുന്നത് യുവതി എന്നാണ്. അമ്മമാരും സഹോദരിമാരും ഇരിക്കുന്നതുകൊണ്ട് കൂടുതല്‍ പറയുന്നില്ല'- ഇതായിരുന്നു ശ്രീധരന്‍ പിള്ളയുടെ പരാമര്‍ശം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  5 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago