പ്രതിഷേധ കൃഷിയിറക്കല്‍ സമരം നടത്തി
കൊടുങ്ങല്ലൂര്‍: ഒരു വര്‍ഷത്തിലധികമായി സഞ്ചാരയോഗ്യമല്ലാതായി കിടക്കുന്ന അഴിക്കോട് അഞ്ചപാലം റോഡ് പുനര്‍നിര്‍മിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് രാഷ്ട്രീയ കുറ്റ വിചാരണയും റോഡില്‍ പ്രതിഷേധ കൃഷിയിറക്കല്‍ സമരവും നടത്തി . മുന്‍ എം.പി കെ പി ധനപാലന്‍ ഉല്‍ഘാടനം ചെയ്തു . മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി പി ജോണ്‍ അധ്യക്ഷനായി.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡണ്ട് പി കെ ഷംസുദ്ദീന്‍ പ്രതിഷേധ കൃഷിയിറക്കല്‍ ഉദ്ഘാടനം ചെയ്തു .
സഹകരണ ബാങ്ക് പ്രസിഡന്റ് പി എ കരുണാകരന്‍ , ഷഫീര്‍ , പി എ മനാഫ് , പി എം ലിയാഖത്ത് , കെ എം സാദത്ത് , സി എ റഷീദ് , ഒ.പി സതീശന്‍ , ഐഷ സുകുമാരന്‍ , വി എ ജലീല്‍ സംസാരിച്ചു.
കൃഷിയിറക്കല്‍ സമരത്തിന് നേതാക്കളായ കെ.യു രഘു , വി വി ബാബു , സി.ഡി വിജയന്‍ , പി എച്ച് റഹീം , ടി എസ് അജിത്ത് , കെ കെ സദാനന്ദന്‍ , പി കെ അബ്ദുല്‍ ജബ്ബാര്‍ , കെ എ ഷെരീഫ് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."