വിജയശതമാനത്തില്‍ മുന്നില്‍ പെണ്‍കുട്ടികള്‍; 99.30 ശതമാനം
തിരുവനന്തപുരം: എസ്.എസ്.എല്‍.സി പരീക്ഷയുടെ വിജയശതമാനത്തിലും പെണ്‍കുട്ടികള്‍ മുന്നില്‍. പരീക്ഷയെഴുതിയ പെണ്‍കുട്ടികളില്‍ 99.30 ശതമാനം പേര്‍ വിജയിച്ചു.
ആണ്‍കുട്ടികളുടെ വിജയശതമാനം 98.36. പരീക്ഷയെഴുതിയ 2,05,351 പെണ്‍കുട്ടികളില്‍ 2,03,929 പേര്‍ വിജയിച്ചു. പരീക്ഷയെഴുതിയ 2,14,999 ആണ്‍കുട്ടികളില്‍ 2,11,475 പേരാണ് വിജയിച്ചത്.
എല്ലാവിഷയത്തിനും എ പ്ലസ് നേടിയവരുടെ എണ്ണത്തിലും പെണ്‍കുട്ടികളാണ് മുന്നില്‍.
പെണ്‍കുട്ടികളില്‍ 29,042 പേര്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയപ്പോള്‍ ആണ്‍കുട്ടികളില്‍ 12,787 പേര്‍ക്കാണ് മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചത്. ഏറ്റവും കൂടുതല്‍ പെണ്‍കുട്ടികള്‍ ഉപരിപഠനത്തിന് യോഗ്യത നേടിയത് മലപ്പുറം റവന്യൂ ജില്ലയിലാണ് (37,465 പേര്‍).
എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ പെണ്‍കുട്ടികളുടെ എണ്ണത്തിലും മലപ്പുറമാണ് മുന്നില്‍ (4,473 പേര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."