രോഗികളുടെ ജീവന്‍ പണയം വച്ച് ആംബുലന്‍സുകളുടെ ആശുപത്രി പ്രേമം
കൊടുങ്ങല്ലൂര്‍: രോഗികളുടെ ജീവന്‍ പണയം വച്ച് ആംബുലന്‍സുകളുടെ ആശുപത്രി പ്രേമം. കൊടുങ്ങല്ലൂരില്‍ അപകടമുള്‍പ്പടെ അത്യാസന്ന നിലയിലുള്ള രോഗികളെ അടിയന്തിര ചികിത്സക്കായി ആശുപത്രിയില്‍ എത്തിക്കുന്നതില്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍ പുലര്‍ത്തുന്ന വിവേചനം സേവനം തേടുന്നവര്‍ക്ക് വിനയാകുകയാണ്.
അപകടസ്ഥലത്തിന് തൊട്ടടുത്തുള്ള ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷ നല്‍കുന്നതിന് പകരം തങ്ങള്‍ക്ക് പ്രിയമുള്ള ആശുപത്രി തേടിപ്പോകുന്ന രീതി പതിവാണ്. വെള്ളിയാഴ്ച്ച രാത്രിയില്‍ ദേശീയ പാതയില്‍ കാറിടിച്ച് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കള്‍ മരിച്ച സംഭവത്തില്‍ അര കിലോമീറ്റര്‍ അടുത്തുള്ള ആശുപത്രിയെ അവഗണിച്ച് രണ്ടര കിലോമീറ്ററോളം ദൂരെയുള്ള ആശുപത്രിയില്‍ പോയത് വിമര്‍ശനത്തിനിടയാക്കിയിട്ടുണ്ട്.
രാത്രി കാലത്ത് വിദഗ്ദ്ധ സേവനം ലഭിക്കാത്ത ആശുപത്രിയെയാണ് ആംബുലന്‍സുകള്‍ സമീപിക്കുന്നതെന്നത് രോഗികളുടെ ജീവന് ഭീഷണിയായി മാറുകയാണ്. ചില ആശുപത്രികളോട് മാത്രമുള്ള പ്രേമത്തിന് പിറകില്‍ ചില കൊടുക്കല്‍ വാങ്ങലുകളുണ്ടെന്നും ആരോപണമുണ്ട്. ചില ആംബുലന്‍സുകളുടെ ഇത്തരം പ്രവര്‍ത്തനം സാമൂഹ്യ പ്രതിബദ്ധതയുള്ള മറ്റു ആംബുലന്‍സ് സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് കൂടി ചീത്തപ്പേരുണ്ടാക്കുകയാണ്. സേവന മേഖലയെ സ്വാര്‍ത്ഥ വല്‍ക്കരിക്കുന്ന പ്രവര്‍ത്തനത്തിനെതിരേ പ്രതിഷേധം വ്യാപകമാകുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."