HOME
DETAILS
MAL
കടത്തിണ്ണയില്‍ കിടന്നയാളെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചു
backup
July 08 2018 | 09:07 AM
കല്ലമ്പലം: കടത്തിണ്ണയില്‍ രോഗബാധിതനായി കിടന്നയാളെ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചു.
മുടപുരം കല്ലിന്കീഴില് വീട്ടില്‍ ഗംഗാധരന് മകന് തുളസിയാണ് ടി.ബി ബാധിച്ച് അവശനായി കടത്തിണ്ണയില്‍ ദിവസങ്ങളോളം അനാഥനായി കിടന്നത്. വാര്‍ഡംഗം സി. ലിപിമോള്‍, ബ്ലോക്ക് അംഗം എസ്. ചന്ദ്രന് എന്നിവര്‍ അദ്ദേഹത്തിന്റെ ബന്ധുക്കളോട് വിവരം പറഞ്ഞെങ്കിലും ഏറ്റെടുക്കാന്‍ തയാറായില്ല.
ഇതേതുടര്‍ന്ന് അംഗം ചിറയിന്‍കീഴ് പൊലിസില്‍ പരാതി നല്കി. വാര്‍ഡംഗം ബി.എം.ഒയുമായി സംസാരിച്ച് രോഗിയെ പുലയനാര്‍കോട്ടയില്‍ എത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."