കെ. മുരളീധരന്‍ നാളെ എടച്ചേരിയില്‍
എടച്ചേരി: വടകര പാര്‍ലമെന്റ് നിയോജക മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി കെ. മുരളീധരന്‍ നാളെ എടച്ചേരി പഞ്ചായത്തില്‍ പര്യടനം നടത്തും. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി. ജയരാജന്റെ റോഡ് ഷോ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ എടച്ചേരിയില്‍ വളരെ മുന്‍പേ തന്നെ പൂര്‍ത്തിയായിരിന്നു.
എന്നാല്‍, കെ. മുരളീധരന്റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തോടെ ഇടതു കേന്ദ്രങ്ങളെ വെല്ലുന്ന പ്രവര്‍ത്തനങ്ങളാണ് യു.ഡി.എഫ് നടത്തുന്നത്. പഞ്ചായത്തിലെ കൊച്ചുഗ്രാമങ്ങള്‍ ഉള്‍പ്പെടുന്ന മുഴുവന്‍ വാര്‍ഡുകളിലും യു.ഡി.എഫിന്റെ പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും കൊണ്ട് നിറഞ്ഞിരിക്കുകയാണ്. എല്ലാ ബൂത്തുകളിലും കമ്മിറ്റികള്‍ രൂപീകരിച്ച് യു.ഡി.എഫ് വോട്ടുകള്‍ മുഴുവന്‍ പോള്‍ ചെയ്യിക്കാനാണ് പ്രാധാന്യം കൊടുക്കുന്നത്. ഇതിനായി ബൂത്ത് തലങ്ങളില്‍ വിപുലമായ കുടുംബസംഗമങ്ങള്‍ വിളിച്ചു ചേര്‍ക്കും.
മണ്ഡലം പര്യടനത്തിന്റെ ഭാഗമായി മുരളീധരന്‍ എടച്ചേരിയില്‍ എത്തുന്നതോടെ പ്രവര്‍ത്തന രംഗം ഒന്നുകൂടി സജീവമാകുമെന്ന് യു.ഡി.എഫ് നേതാക്കാള്‍ കരുതുന്നു. നാളെ രാത്രി 7 മണിയോടെ എടച്ചേരിയിലെത്തുന്ന മുരളീധരനെ ലീഗ് ഹൗസ് പരിസരത്ത് നിന്ന് നിരവധി പ്രവര്‍ത്തകരുടെ അകമ്പടിയോടെ കമ്മ്യൂണിറ്റി ഹാള്‍ പരിസരത്തേക്ക് ആനയിക്കും.
സ്വീകരണ പരിപാടിക്ക് മുന്‍പ് ആരംഭിക്കുന്ന പൊതുസമ്മേളനത്തില്‍ യു.ഡി.എഫിന്റെ ജില്ലാ, മണ്ഡലം തല നേതാക്കള്‍ പങ്കെടുക്കും.
തെരഞ്ഞെടുപ്പു പ്രവര്‍ത്തനങ്ങള്‍ ശാസ്ത്രീയമായി ചിട്ടപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാന്‍ ചേര്‍ന്ന പഞ്ചായത്ത് യു.ഡി.എഫ് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ടി.കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു.
ചുണ്ടയില്‍ മുഹമ്മദ് അധ്യക്ഷനായി. കെ.പി.സി തങ്ങള്‍, തൊടുവയില്‍ മുഹമ്മദ്, എം.കെ പ്രേംദാസ്, യു.പി മൂസ, ടി.കെ മോട്ടി, കെ. പവിത്രന്‍, കുനിയില്‍ ഹമീദ്, എം.പി അഷ്‌റഫ്, സി.ഐ രാഘവന്‍, അഷ്‌റഫ് ഇരിങ്ങണ്ണര്‍, രാമചന്ദ്രന്‍, സി.കെ മൂസ, അബ്ദുല്ല കൊമ്മിളി, മുഹമ്മദ് കൊമ്മിളി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."