ഒമാനില്‍ കൊവിഡ് രോഗികളില്‍ പകുതിയധികം പേര്‍ രോഗമുക്തി നേടി; മൊത്തം കൊവിഡ് ബാധിതര്‍ നാല്‍പതിനായിരം പിന്നിട്ടു
മസ്‌കറ്റ് :ഒമാനില്‍ ചൊവ്വാഴ്ച്ച പുതിയതായി 1010 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 40,070 ആയി ഉയര്‍ന്നു. എന്നാല്‍ പകുതിയലധികം പേര്‍ രോഗമുക്തി നേടിയത് ആശ്വാസം നല്‍കുന്നു. ഇന്ന് 1003 പേര്‍ക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗം മുക്തമായവരുടെ എണ്ണം 23425 ആയി. നിലവില്‍ രോഗികളുടെ എണ്ണം 16645 മാത്രമാണ്.
കൊവിഡ് ബാധിച്ച് ചികിത്സയില്‍ ആയിരുന്ന 7 പേര്‍ കൂടി മരിച്ചതോടെ മൊത്തം മരണസംഖ്യ 176 ആയി ഉയര്‍ന്നു. മരണപ്പെട്ടവരില്‍ 119 പേരും മസ്‌കറ്റ് മേഖലയില്‍ ചികിത്സയിലിരുന്നവരാണ്. പുതിയതായി 51 രോഗികള്‍ കൂടി ആശുപത്രിയില്‍ പ്രവേശിച്ചതോടെ ചികിത്സയില്‍ ഉള്ളവരുടെ എണ്ണം 437 ആയി. ഇതില്‍ 117 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ആണ്. മസ്‌കറ്റ് ഗവര്‍ണറേറ്ററില്‍ ആണ് കൊവിഡ് രോഗികള്‍ കൂടുതലുള്ളത്. ഇവിടെ ആകെയുള്ള 26622 പേരില്‍ 16339 പേര്‍ക്ക് അസുഖം ഭേദമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."