HOME
DETAILS

ബാലുശ്ശേരി ബസ്സ്റ്റാന്‍ഡ് നവീകരണപ്രവൃത്തി പൂര്‍ത്തിയായില്ല; വ്യാപാരികള്‍ പ്രക്ഷോഭത്തിലേക്ക്

  
backup
April 04 2019 | 02:04 AM

%e0%b4%ac%e0%b4%be%e0%b4%b2%e0%b5%81%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%ac%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%be%e0%b4%a8%e0%b5%8d-3

ബാലുശ്ശേരി: ബാലുശ്ശേരി ബസ് സ്റ്റാന്‍ഡിന്റെ നവീകരണ പ്രവൃത്തി പൂര്‍ത്തീകരണം വൈകുന്നതിനെതിരേ വ്യാപാരി വ്യവസായി ഏകോപന സമിതി പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കഴിഞ്ഞ ജൂലൈ 14ന് ആരംഭിച്ച പ്രവൃത്തി ആരംഭത്തില്‍ ത്വരിത ഗതിയില്‍ നടന്നെങ്കിലും പിന്നീട് ഇഴഞ്ഞു നീങ്ങുകയായിരുന്നുവെന്ന് ഭാരവാഹികള്‍ ആരോപിച്ചു. ഇപ്പോള്‍ രണ്ടും മൂന്നും തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. ജോലി എത്രയും വേഗം പൂര്‍ത്തീകരിച്ച് വ്യാപാര സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ സൗകര്യങ്ങളൊരുക്കണമെന്ന് കാണിച്ച് സംഘടനാ ഭാരവാഹികള്‍ എം.എല്‍.എക്കും പഞ്ചായത്തിനും പരാതി സമര്‍പ്പിച്ചിരുന്നു.
ഇതിന്റെ അടിസ്ഥാനത്തില്‍ മാര്‍ച്ച് 31ന് മുന്‍പ് ബസ് സ്റ്റാന്‍ഡ് തുറക്കുന്നതാണെന്ന് എം.എല്‍.എ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍, ഇതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ അധികൃതര്‍ തയാറായില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. നേരത്തേ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന 60 ഓളം വ്യാപാരികളാണ് ഇപ്പോള്‍ കനത്ത നഷ്ടം സഹിച്ച് പെരുവഴിയിലായിരിക്കുന്നത്. കഴിഞ്ഞ ഓണം റംസാന്‍ കച്ചവടം നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് ഇപ്പോള്‍ വിഷുവിന്റെ കച്ചവടം കൂടി നഷ്ടമാകുന്ന സ്ഥിതിയാണ്. എം.എല്‍.എ നല്‍കിയ ഉറപ്പില്‍ വിഷു കച്ചവടത്തെ ലക്ഷ്യമാക്കി കടകളില്‍ നവീകരണ പ്രവൃത്തികള്‍ നടത്തി കാത്തിരിക്കുകയാണ് കടയുടമകള്‍. ബസ് സ്റ്റാന്‍ഡിനകത്ത് കാര്യമായ പ്രവൃത്തികള്‍ നടത്താനില്ലെന്നിരിക്കെ വ്യാപാരികളെ ദ്രോഹിക്കുന്ന നടപടിയില്‍ നിന്ന് അധികൃതര്‍ പിന്തിരിയണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. സ്റ്റാന്‍ഡിനകത്ത് മണ്ണ് കുന്നു കൂട്ടിയിരിക്കുന്നതിനാല്‍ കടകള്‍ക്കകത്തേക്ക് രൂക്ഷമായ പൊടി ശല്യമുണ്ടാകുന്നതാണ് കടകള്‍ തുറക്കാന്‍ കഴിയാത്തതിന് തടസമായി നില്‍ക്കുന്നത്. കഴിഞ്ഞ എട്ടു മാസത്തോളമായി അടഞ്ഞുകിടക്കുന്ന മിക്ക സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ക്ക്് ഇപ്പോഴും വേതനം നല്‍കി വരുന്നതായും ഏകോപന സമിതി ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. പത്രസമ്മേളനത്തില്‍ ഏകോപനസമിതി ഭാരവാഹികളായ പി. മോഹനന്‍, ആര്‍.സി രവീന്ദ്രന്‍, പ്രദീപ്, സി.കെ ഗിരീഷ് കുമാര്‍, സി.ടി നഹിം, പ്രസന്ന രാജന്‍, സുകന്യ ബാലകൃഷ്ണന്‍ പങ്കെടുത്തു.


മാര്‍ച്ച് നടത്തും


ബാലുശ്ശേരി ബസ് സ്റ്റാന്‍ഡ് നവീകരണം പൂര്‍ത്തിയാക്കി കച്ചവട സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10.30ന് പഞ്ചായത്ത് ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് യൂനിറ്റ് പ്രസിഡന്റ് പി. മോഹനന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  2 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  2 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  2 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  2 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  2 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  2 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  2 days ago