കെ.കെ മഹേശനെതിരേ തുഷാര്‍: 15 കോടിയുടെ തട്ടിപ്പ് നടത്തി; പിടിക്കപ്പെടുമെന്നായപ്പോള്‍ ജീവനൊടുക്കി
ആലപ്പുഴ: ആത്മഹത്യ ചെയ്ത എസ്.എന്‍.ഡി.പി യോഗം കണിച്ചുകുളങ്ങര യൂണിയന് സെക്രട്ടറി കെ.കെ മഹേശനെതിരേ തുഷാര്‍വെള്ളാപ്പള്ളി. തുടക്കം മുതല്‍ വെള്ളാപ്പള്ളി നടേശന് മഹേശന് നിരപരാധിയാണെന്നും സാമ്പത്തിക തിരിമറിയില്‍ ഇയാള്‍ക്ക് പങ്കില്ലെന്നുമായിരുന്നു പറഞ്ഞിരുന്നത്.
എന്നാല്‍ ഇദ്ദേഹത്തി പുതിയ കത്ത് പുറത്തുവന്ന ശേഷമാണ് തുഷാര്‍ ഇദ്ദേഹത്തിനെതിരേ ഗുരുതരമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. മഹേശന് 15 കോടിയുടെ തട്ടിപ്പ് നടത്തിയെന്നാണ് തുഷാര്‍ വെള്ളാപ്പള്ളി ആരോപിക്കുന്നത്. പിടിക്കപ്പെടുമെന്ന് കണ്ടപ്പോഴാണ് ജീവനൊടുക്കിയതെന്നും തുഷാര്‍ ആരോപിച്ചു.
കണിച്ചുകുളങ്ങര, ചേര്‍ത്തല യൂണിയനുകളില്‍ വന്‍ സാമ്പത്തിക ക്രമക്കേടുകളാണ് നടന്നത്. ഒരു കോടി മൂന്നരലക്ഷം രൂപ 23 വ്യാജ ഗ്രൂപ്പുകള്‍ ഉണ്ടാക്കി തട്ടാന്‍ ശ്രമിച്ചു. ആകെ 15 കോടി രൂപയുടെ തട്ടിപ്പ് നടത്തി.
പിടിക്കപ്പെടുമെന്നായപ്പോള്‍ എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കുടുക്കാന്‍ ശ്രമിച്ചു. ആത്മഹത്യാക്കുറിപ്പിലൂടെ ജനറല്‍ സെക്രട്ടറിയെ കേസില്‍പ്പെടുത്താന്‍ ശ്രമം നടത്തി. ഇതെല്ലാം അന്വേഷണത്തില്‍ വ്യക്തമാകുമെന്നാണ് പ്രതീക്ഷയെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."