HOME
DETAILS
MAL
കോള്‍: അടിസ്ഥാന വികസനത്തിന് 10 കോടി ആവശ്യപ്പെടും
backup
April 22 2017 | 21:04 PM
തൃശൂര്‍: കോള്‍ നിലങ്ങളിലെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്താന്‍ 10 കോടി രൂപ സര്‍ക്കാരിനോട് ആവശ്യപ്പെടാന്‍ ജില്ലാ കലക്ടര്‍ ഡോ. എ. കൗശിഗന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോള്‍ നില വികസന ഏജന്‍സി യോഗത്തില്‍ ധാരണയായി.
കലക്ടറുടെ ചേംബറില്‍ ചേര്‍ന്ന യോഗം താണിശ്ശേരി, മണവലശ്ശേരി, കാറളം വില്ലേജുകളിലെ കോള്‍ കനാലിലൂടെ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ (ഗെയില്‍) പൈപ്പ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കാനും തീരുമാനിച്ചു. മണലൂര്‍ ഏനമാക്കാല് കനാലിന് കുറുകെ വെങ്കിടങ്ങ്-മണലൂര്‍ കടവില്‍ സ്റ്റീല്‍-ലാറ്റിസ് പാലം പണിയുന്നതിനും സമിതി അനുമതി നല്കി. സമിതി അംഗങ്ങള്‍, ഇറിഗേഷന്‍ എന്‍ജിനീയര്‍, കോള്‍ നില വികസന ഏജന്‍സി കോ-ഓര്‍ഡിനേറ്റര്‍ പി.എസ് സുരേന്ദ്രന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."