സി.പി.എം നയത്തിനെതിരേ സി.പി.ഐ രംഗത്ത്
ചാലക്കുടി: നിര്‍ദിഷ്ട അതിരപ്പിള്ളി പദ്ധതിക്കും സി.പി.എം നയത്തിനുമെതിരെ സി.പി.ഐ രംഗത്ത്. ഇന്ന് എ.ഐ.വൈ.എഫിന്റെ നേതൃത്വത്തിലൊരുക്കുന്ന അതിരപ്പിള്ളി സംരക്ഷണ സംഗമത്തില്‍ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പങ്കെടുക്കും.
പദ്ധതിക്ക് വേണ്ടി അനുകൂലമായി പ്രതികരിക്കുന്ന സി.പി.എം നേതാക്കള്‍ക്കും മന്ത്രിമാര്‍ക്കുമുള്ള വിമര്‍ശനം മറുപടിയിലൊതുക്കിയിരുന്ന സി.പി.ഐ ഇതാദ്യമായാണ് പരസ്യ ക്യാംപയിനുമായി രംഗത്ത് വരുന്നത്.
അതിരപ്പിള്ളി സംരക്ഷണ സംഗമം എന്ന പേരില്‍ ഇന്ന് എ.ഐ.വൈ.എഫ് ആണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. അതിരപ്പിള്ളി പദ്ധതി ഉപേക്ഷിക്കുക, ചാലക്കുടി പുഴയെ സംരക്ഷിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
നേരത്തേ അതിരപ്പിള്ളി പദ്ധതി ആസൂത്രണസമയത്ത് വിയോജിപ്പ് പ്രകടിപ്പിച്ച സി.പി.ഐ എതിര്‍പ്പില്‍ തന്നെയായിരുന്നു.
പ്രകടന പത്രികയില്‍ പറയാത്ത കാര്യങ്ങള്‍ പറയുന്നു എന്നതുള്‍പ്പെടെ അതിരപ്പിള്ളി വിഷയത്തില്‍ സി.പി.എമ്മിനെയും, അതിരപ്പിള്ളി പദ്ധതി പരാമര്‍ശിക്കുന്ന മന്ത്രിമാര്‍ക്കെതിരെയും പരസ്യ നിലപാടെടുത്തിരുന്നുവെങ്കിലും ക്യാംപയിനുമായി സി.പി.ഐ രംഗത്ത് വന്നിരുന്നില്ല.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എം.എം.ഹസനും പങ്കെടുത്ത ഉപവാസവും, തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംരക്ഷണ പരിപാടികളും കെ.എം മാണി പങ്കെടുത്ത കേരള കോണ്‍ഗ്രസിന്റെയും വിവിധ രാഷ്ട്രീയപാര്‍ട്ടികളുടേയും ക്യാംപയിനുകള്‍ സംഘടിപ്പിച്ചിരുന്നുവെങ്കിലും ഇടതുമുന്നണി ഘടകകക്ഷികളാരും പരസ്യ ക്യാംപയിനന്‍ നടത്തിയിരുന്നില്ല.
എല്ലാ ഭാഗത്ത് നിന്നും വിമര്‍ശവും എതിര്‍പ്പുമുയര്‍ന്നിട്ടും അതിരപ്പിള്ളി പദ്ധതിയുമായി സി.പി.എം മുന്നോട്ടു പോവുകയും സി.പി.ഐയെ ആക്ഷേപിക്കും വിധത്തില്‍ വൈദ്യുതി മന്ത്രി എം.എം.മണി പരാമര്‍ശം നടത്തുകയും ചെയ്ത സാഹചര്യത്തിലാണ് പരസ്യ ക്യാംപയിന് സി.പി.ഐ രംഗത്തെത്തിയിരിക്കുന്നത്. ഇന്ന് വൈകിട്ട് മൂന്നിന് അതിരപ്പിള്ളിയിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. എ.ഐ.വൈ.എഫിന്റെ പേരിലാണ് പരിപാടി പ്രഖ്യാപിച്ചിരിക്കുന്നതെങ്കിലും സി.പി.ഐ സംസ്ഥാന ജില്ലാ നേതൃത്വങ്ങള്‍ തന്നെയാണ് പരിപാടികളുമായി രംഗത്തുള്ളത്.
സി.പി.എമ്മിനെതിരെ തുറന്ന പോര്‍മുഖം തന്നെയാണ് പരസ്യ ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നതിലൂടെ സി.പി.ഐ ലക്ഷ്യമിടുന്നതെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."