കോളജ് ഓഫ് കാര്‍ഡിയോളജി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം
കോഴിക്കോട്: ഇന്ത്യന്‍ കോളജ് ഓഫ് കാര്‍ഡിയോളജി കേരളാ ചാപ്റ്ററിന്റെ ഏഴാമത് വാര്‍ഷിക സമ്മേളനം ഇന്നും നാളെയും കോഴിക്കോട് താജ് ഗെയ്റ്റ്വേ ഹോട്ടലില്‍ നടക്കും. ഹൃദയാഘാതം, പക്ഷാഘാതം എന്നിവയെ നേരിടാനുള്ള നൂതന ശാസ്ത്രവിദ്യകള്‍ സംബന്ധിച്ച അറിവുകള്‍ പങ്കിടാനും ഹൃദ്രോഗ വ്യാപനം തടയാനുള്ള പഠനങ്ങള്‍ക്കും കര്‍മ പദ്ധതികള്‍ക്കും തുടക്കമിടാനുമാണ് സമ്മേളനം ലക്ഷ്യമിടുന്നതെന്ന് സംഘാടകസമിതി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. നാളെ രാവിലെ 11ന് ഐ.സി.സി പ്രസിഡന്റ് ഡോ. വി.വി രാധാകൃഷ്ണന് സമ്മേളനം ഉദ്ഘാടനം ചെയ്യും. മുന്നൂറിലധികം പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുക്കും. കേരളത്തില്‍ ഹൃദ്രോഗികളുടെ അനുപാതം മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ കൂടുതലാണെന്ന് ഐ.സി.സി ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. കെ.പി ബാലകൃഷ്ണനും ചെയര്മാന് ഡോ. പി.കെ അശോകനും പറഞ്ഞു. ഐ.സി.സി കേരളാ ചാപ്റ്റര്‍ ജോയിന്റ് സെക്രട്ടറി ഡോ. നന്ദകുമാറും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."