HOME
DETAILS

പൊലിസില്‍ സാങ്കേതിക വൈദഗ്ധ്യം പ്രയോജനപ്പെടുത്താന്‍ പുതിയ സംവിധാനം

ADVERTISEMENT
  
backup
July 08 2018 | 21:07 PM

%e0%b4%aa%e0%b5%8a%e0%b4%b2%e0%b4%bf%e0%b4%b8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b5%87%e0%b4%a4%e0%b4%bf%e0%b4%95-%e0%b4%b5%e0%b5%88%e0%b4%a6%e0%b4%97

തിരുവനന്തപുരം: സംസ്ഥാന പൊലിസ് സേനയില്‍ സാങ്കേതിക യോഗ്യതകള്‍ നേടിയവരുടെ വൈദഗ്ധ്യവും അനുഭവ പരിചയവും കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നതിന് സംവിധാനം ഒരുങ്ങുന്നു.
ഇതിനായി വിവിധ ബറ്റാലിയനുകളിലെ സാങ്കേതിക യോഗ്യതകളുള്ള 152 സേനാംഗങ്ങളുമായി സംസ്ഥാന പൊലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും മറ്റ് ഉന്നത പൊലിസ് ഉദ്യോഗസ്ഥരും ആശയവിനിമയം നടത്തി. സാധാരണ പൊലിസ് ചുമതലകള്‍ക്കപ്പുറം യോഗ്യതക്ക് അനുസരിച്ച് സാങ്കേതിക കഴിവുകള്‍ ആവശ്യമായ ചുമതലകള്‍ ഇവര്‍ക്ക് നല്‍കാനാണ് ഉദ്ദേശിക്കുന്നത്. ഇതിനായുള്ള പ്രവര്‍ത്തനപരിപാടിക്ക് രൂപം നല്‍കി വരികയാണെന്ന് ഡി.ജി.പി പറഞ്ഞു.
സംസ്ഥാന പൊലിസ് സേനയില്‍ വിവിധ ബറ്റാലിയനുകളില്‍ മാത്രമായി കോണ്‍സ്റ്റബിള്‍-സിവില്‍ പൊലിസ് ഓഫിസര്‍മാരുമായി 160 ഓളം പേരുണ്ട്. ഇവരില്‍ 68 ബിടെക്കുകാരും, 22 എം.ബി.എ-ബി.ബി.എ ക്കാരും, 15 എം.സി.എ- എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സുകാരും ഒരു എം. ടെക് ബിരുദധാരിയും എട്ട് എല്‍.എല്‍.ബി-എല്‍.എല്‍.എം ബിരുദധാരികളും, ഒമ്പത് എം.ഫില്‍ ബിരുദ ധാരികളും 13 പി.ജി.ഡി.സി.എ ക്കാരും ഉള്‍പ്പെടുന്നു. ഇവരുടെ സാങ്കേതിക യോഗ്യതകളും അനുഭവപരിചയവുമാണ് സംസ്ഥാന പൊലിസ് സേനയ്ക്കായി പ്രയോജനപ്പെടുത്തുക.
ഓരോരുത്തരുടേയും യോഗ്യതയും കഴിവും അനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളില്‍ വിന്യസിക്കാന്‍ കഴിഞ്ഞാല്‍ സേനാംഗങ്ങളില്‍ നിന്ന് കൂടുതല്‍ മികച്ച പ്രകടനം പൊലിസിന് ലഭ്യമാകും. ഇത്തരത്തിലുള്ള മനുഷ്യവിഭവശേഷി വിന്യാസത്തിനാണ് ഇപ്പോള്‍ ശ്രമിക്കുന്നത്. ഈ അനുഭവം വിലയിരുത്തി കേരള പൊലിസ് ഒരു ടെക്‌നിക്കല്‍ കേഡര്‍ ഭാവിയില്‍ രൂപീകരിക്കുക എന്നതും ലക്ഷ്യമാണ.് അതിലേക്കുള്ള ആദ്യചുവടുവയ്പ്പാണിതെന്ന് ഡി.ജി.പി പറഞ്ഞു.
സൈബര്‍ ഫോറന്‍സിക്, വിവിധ ഐ.ടി അധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍, സൈബര്‍ കുറ്റാന്വേഷണം, നിയമസഹായം, വിവിധ പദ്ധതികളുടെ നടത്തിപ്പ്, നവമാധ്യമപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലാണ് സാങ്കേതിക-പ്രൊഫഷണല്‍ വൈദഗ്ധ്യമുള്ളവരെ നിയമിക്കുന്നത്.
ആംഡ് പൊലീസ് ബറ്റാലിയന്‍ ഡി.ഐ.ജി ഷെഫീന്‍ അഹമ്മദിനെ ഇതിന്റെ വിശദാംശങ്ങള്‍ തയാറാക്കുന്നതിനും ഡി.ജി.പി ചുമതലപ്പെടുത്തിയിട്ടുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലേ ബു സിദ്രയിലേക്ക് മെട്രോലിങ്ക് സേവനങ്ങൾ ആരംഭിച്ചു

Kuwait
  •  37 minutes ago
No Image

കറൻ്റ് അഫയേഴ്സ്-12-11-2024

PSC/UPSC
  •  an hour ago
No Image

‌എസ്ഐ ഓടിച്ച കാറിടിച്ച് ഇൻഫോ പാർക്ക് ജീവനക്കാരന് പരിക്ക്, എസ്ഐ മദ്യലഹരിയിലാണെന്ന് നാട്ടുകാർ

latest
  •  an hour ago
No Image

കണ്ണൂരിൽ ബൈക്കും പിക്കപ്പും തമ്മിൽ കൂട്ടിയിടിച്ച് 2 യുവാക്കൾക്ക് ദാരുണാന്ത്യം

latest
  •  2 hours ago
No Image

പത്താണ്ട് പിന്നിട്ട് ദുബൈ നഗരത്തിന്റെ സ്വന്തം ട്രാം

uae
  •  2 hours ago
No Image

പല അപ്രിയ സത്യങ്ങളും തുറന്നുപറയാൻ ഇപിയുടെ ആത്മകഥ വരുന്നു; 'കട്ടൻചായയും പരിപ്പുവടയും ഒരു കമ്യൂണിസ്റ്റിന്റെ ജീവിതം

Kerala
  •  2 hours ago
No Image

ഉപതെരഞ്ഞെടുപ്പ്; നവംബർ 20 ന് പാലക്കാട് മണ്ഡലത്തിൽ പൊതു അവധി

Kerala
  •  3 hours ago
No Image

ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍; 'ഇഹ്‌സാന്‍' പ്ലാറ്റ്‌ഫോമിലൂടെ സഊദി സമാഹരിച്ചത് 850 കോടി റിയാല്‍

Saudi-arabia
  •  3 hours ago
No Image

ഉപതെരഞ്ഞെടുപ്പിനെ തുടർന്ന് കേരള സർവകലാശാല നാളത്തെ എല്ലാ പരീക്ഷകളും മാറ്റിവെച്ചു

Kerala
  •  3 hours ago
No Image

ചക്രവാതചുഴി; കേരളത്തിൽ 5 ദിവസം ഇടിമിന്നൽ-മഴ സാധ്യത

Kerala
  •  3 hours ago