HOME
DETAILS

കമ്മാടം മഖാം ഉറൂസ് ഇന്നു മുതല്‍ എട്ടുവരെ

  
backup
April 04, 2019 | 4:55 AM

%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%be%e0%b4%9f%e0%b4%82-%e0%b4%ae%e0%b4%96%e0%b4%be%e0%b4%82-%e0%b4%89%e0%b4%b1%e0%b5%82%e0%b4%b8%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81

പരപ്പ: കമ്മാടം മഖാം ഉറൂസ് ഏപ്രില്‍ ഇന്നുമതല്‍ എട്ടുവരെയായി കമ്മാടം വലിയുള്ളാഹി നഗറില്‍ നടക്കും. ഇന്ന് രാത്രി എട്ടിന് ഉസ്താദ് യഹിയ മുഹമ്മദ് മുസ്ലിയാര്‍ മതപ്രഭാഷണം ഉദ്ഘാടനം ചെയ്യും. ഉറൂസ് കമ്മിറ്റി വൈസ് ചെയര്‍മാന്‍ അഹമ്മദ് മൗലവി കുളത്തിങ്കാല്‍ അധ്യക്ഷനാകും. ഉസ്താദ് സഹല്‍ അല്‍ അസ്ഹരി മജ്ലിസുന്നൂറിന് നേതൃത്വം നല്‍കും.
അഞ്ചിന് ഉച്ചക്ക് 1.30ന് മഖാം സിയാറത്ത്. മുതവല്ലി കമ്മാടം മുസ്ലിം ജമാഅത്ത് പ്രസിഡന്റ് കെ.പി അബ്ദുല്‍ റഹ്മാന്‍ ഹാജി പതാക ഉയര്‍ത്തും. തുടര്‍ന്ന് നെരോത്ത് കൂലോം പെരട്ടൂര്‍ ക്ഷേത്ര സ്ഥാനികരുടെ മഖാം സന്ദര്‍ശനം. രണ്ടിന് നടക്കുന്ന സാംസ്‌കാരിക കൂട്ടായ്മ കാഞ്ഞങ്ങാട് സംയുക്ത ജമാഅത്ത് പ്രസിഡന്റ് മെട്രോ മുഹമ്മദ്ഹാജി ഉദ്ഘാടനം ചെയ്യും. കമ്മാടം ജമാഅത്ത് പ്രസിഡന്റ് കെ.പി സുല്‍ഫിക്കര്‍ അധ്യക്ഷനാകും. രാത്രി 8ന് മതപ്രഭാഷണം. തുടര്‍ന്ന് അല്‍ ഹാഫിസ് മുഹമ്മദ് ആഷിഖ് ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തും.
ആറിന് കമ്മാടം ജമാഅത്ത് പ്രവാസി പ്രസിഡന്റ് കെ.പി നസീറിന്റെ അധ്യക്ഷതയില്‍ കാഞ്ഞങ്ങാട് ജമാഅത്ത് ഖാസി സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ ഉറൂസ് ഉദ്ഘാടനം ചെയ്യും. കീച്ചേരി അബ്ദുല്‍ഗഫൂര്‍ മൗലവി മുഖ്യപ്രഭാഷണം നടത്തും.
ഏഴിന് രാത്രി ഏഴിന് ബുര്‍ദ് മജ്ലിസ്, 8.30ന് മതപ്രഭാഷണം, ബിരിക്കുളം ജുമാമസ്ജിദ് ഖത്തീബ് അബ്ദുല്‍ അസീസ് ലത്തീഫി കമ്മാടത്തിന്റെ അധ്യക്ഷതയില്‍ ജലീല്‍ ദാരിമി കുറ്റിയേരിയുടെ മുഖ്യപ്രഭാഷണം. തുടര്‍ന്ന് നടക്കുന്ന കൂട്ട പ്രാര്‍ഥനക്ക് സയ്യിദ് ജാഅ്ഫര്‍ സാദിക്ക് തങ്ങള്‍ കുമ്പോല്‍ നേതൃത്വം നല്‍കും.
സമാപന ദിവസമായ എട്ടിന് ഉച്ചക്ക് 1.30ന് ഉസ്താദ് യഹ്യ മുഹമ്മദ് മുസ്ലിയാരുടെ നേതൃത്വത്തില്‍ മൗലീദ് പാരായണവും കൂട്ടപ്രാര്‍ഥനയും. 4ന് അന്നദാനം. വാര്‍ത്താസമ്മേളനത്തില്‍. ജമാത്ത് പ്രസിഡന്റ് കെ.പി സുല്‍ഫിക്കര്‍, സെക്രട്ടറി താജുദ്ദീന്‍ കമ്മാടം, ഉറൂസ് കമ്മറ്റി കണ്‍വീനര്‍ യു.വി മുഹമ്മദ് കുഞ്ഞി, പ്രവാസി കമ്മിറ്റി പ്രസിഡന്റ് കെ.പി നസീര്‍, പി. അമീര്‍, എന്‍. ഷെറിക്ക്, പി. മഹമ്മൂദ്, ഷമീല്‍ പുലിയംകുളം എന്നിവര്‍ സംബന്ധിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിജെപി പാര്‍ലമെന്റ് മാര്‍ച്ച് ഇന്ന്: പ്രതിരോധിക്കാന്‍ പൊലിസ്; തലസ്ഥാനത്ത് മെട്രോ സ്റ്റേഷനുകള്‍ അടച്ചു

National
  •  7 days ago
No Image

കുവൈത്തില്‍ ആരാധനാലയങ്ങള്‍ക്ക് പുതിയ നിയമം; രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും വിലക്ക്

Kuwait
  •  7 days ago
No Image

നിതിന്‍ രാജിന്റെ ആത്മഹത്യ : മാസങ്ങള്‍ നീണ്ട ഒളിവുജീവിതത്തിനൊടുവില്‍ മുഖ്യപ്രതി ഡോ. എം.കെ റാം കുടകില്‍ പിടിയില്‍

Kerala
  •  7 days ago
No Image

പൊതിച്ചോറ് വിവാദം: ഭക്ഷണവിതരണത്തിനല്ല, ഭൂമി കൈയേറ്റത്തിനാണ് എതിര്‍പ്പെന്ന് ആരോഗ്യമന്ത്രി

Kerala
  •  7 days ago
No Image

സഊദിയില്‍ ഗാര്‍ഹിക തൊഴിലാളികളുടെ ഇഖാമ പുതുക്കലിന് കൂടുതല്‍ ഇളവ്; ഇനി മൂന്ന് മാസം മുതല്‍ പുതുക്കാം

Saudi-arabia
  •  7 days ago
No Image

മൊബൈല്‍ മോഷണം ആരോപിച്ച് ദലിത് വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദനം; വസ്ത്രങ്ങള്‍ അഴിച്ചുമാറ്റി നാല് മണിക്കൂറോളം അധിക്ഷേപിച്ചു

National
  •  7 days ago
No Image

ഓപറേഷൻ തൂഫാൻ: സമസ്ത കാംപയിന് ഇന്ന് തുടക്കം

Kerala
  •  7 days ago
No Image

കള്ളാടി ദുരന്തമേഖല: 171 കുടുംബങ്ങളെ ഉടൻ പുനരധിവസിപ്പിക്കണം; കണക്കെടുപ്പ് പൂർത്തിയായി

Kerala
  •  7 days ago
No Image

യുഎഇയില്‍ ഇന്ന് ചൂട് കൂടും; അടുത്ത ദിവസങ്ങളില്‍ താപനില ക്രമേണ കുറയും | UAE Weather Updates

uae
  •  7 days ago
No Image

 നീറ്റ് വിഷയത്തില്‍ നയം വ്യക്തമാക്കി സോനം വാങ്ചുക്ക്: മൂന്ന് നിബന്ധനകള്‍ അംഗീകരിച്ചാല്‍ നിരാഹാരം അവസാനിപ്പിക്കും

National
  •  7 days ago