കെ.എസ്.ആര്‍.ടി.സി സ്ലീപ്പര്‍ ബസ് സര്‍വിസിലേക്കും
തിരുവനന്തപുരം: സ്വകാര്യമേഖലക്ക് കൂടുതല്‍ അവസരം തുറന്നിട്ട് ഇലക്ട്രിക് ബസിനു പിന്നാലെ കെ.എസ്.ആര്‍.ടി.സി സ്വകാര്യ കമ്പനികളുടെ പങ്കാളിത്തത്തോടെ സ്ലീപ്പര്‍ ബസ് സര്‍വിസിലേക്കും കടക്കുന്നു. സ്വകാര്യ സര്‍വിസുകള്‍ക്കൊപ്പം പിടിച്ചുനില്‍ക്കുന്ന തരത്തില്‍ അന്തര്‍സംസ്ഥാന സര്‍വിസുകള്‍ നടത്തുന്നതിനുവേണ്ടിയാണ് സ്ലീപ്പര്‍ ബസുകള്‍ ഇറക്കുന്നത്.
കര്‍ണാടകയിലെ മംഗളൂരു, ബംഗളുരു, മൈസൂര്‍ എന്നിവിടങ്ങളിലേക്കാണ് ആദ്യ ഘട്ടത്തില്‍ സര്‍വിസ് നടത്താന്‍ ആലോചിക്കുന്നത്. 32 പേര്‍ക്ക് യാത്ര ചെയ്യാവുന്ന എ.സി, നോണ്‍ എ.സി ബസുകളാണ് സര്‍വിസ് നടത്തുക.
സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍നിന്നും കര്‍ണാടകയിലെ വിവിധ ഭാഗങ്ങളിലേക്ക് നടത്തുന്ന ബസ് സര്‍വിസുകളില്‍ ധാരാളം യാത്രക്കാരെ ലഭിക്കുന്നതാണ് കെ.എസ്.ആര്‍.ടി.സിയെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്.
കെ.എസ്.ആര്‍.ടി.സിക്ക് ബാധ്യതയുണ്ടാകാത്ത തരത്തില്‍ ബസുകള്‍ വാടകയ്‌ക്കെടുത്ത് സര്‍വിസ് നടത്തുകയും അതിലൂടെ കൂടുതല്‍ വരുമാനമുണ്ടാക്കുകയുമാണ് ലക്ഷ്യം.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി കെ.എസ്.ആര്‍.ടി.സി സര്‍ക്കാരിന് കത്ത് നല്‍കിയിരുന്നു. സ്ലീപ്പര്‍ നിലവാരത്തിലുള്ള ബസുകള്‍ കെ.എസ്.ആര്‍.ടി.സിക്ക് വേണ്ടി ഓടുന്നതിന് കേരള മോട്ടോര്‍ വാഹന ചട്ടത്തില്‍ ഭേദഗതി വരുത്തേണ്ടതുള്ളതിനാലായിരുന്നു ഇത്. കെ.എസ്.ആര്‍.ടി.സിക്ക് സര്‍വിസ് നടത്തുന്നതിനായി പ്രത്യേക ചട്ടം കൊണ്ടുവരാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."