HOME
DETAILS

തോട് നവീകരണത്തിനെച്ചൊല്ലി തര്‍ക്കം നവീകരണം നഗരസഭ തടഞ്ഞു

  
backup
April 22 2017 | 22:04 PM

%e0%b4%a4%e0%b5%8b%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%b5%e0%b5%80%e0%b4%95%e0%b4%b0%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%86%e0%b4%9a%e0%b5%8d%e0%b4%9a%e0%b5%8a%e0%b4%b2%e0%b5%8d



പൊന്നാനി: ജലക്ഷാമത്തിന് പരിഹാരം കാണാന്‍ തോട് നവീകരിച്ചതോടെ ഇതിനെച്ചൊല്ലി തര്‍ക്കം . ഒടുവില്‍ നവീകരണം നഗരസഭാ സെക്രട്ടറി തടഞ്ഞു .
ജലക്ഷാമത്തിന്  പരിഹാരം കാണാനാണ്  ബിയ്യം ചെറിയപാലം തോട് നവീകരിക്കാന്‍ പ്രദേശവാസികള്‍  മുന്നിട്ടിറങ്ങിയത്. വെള്ളം വറ്റിച്ച് മീന്‍പിടിക്കുകയാണെന്നാരോപിച്ചുള്ള പരാതിയെത്തുടര്‍ന്ന്   പ്രവൃത്തികള്‍ നഗരസഭ നിര്‍ത്തിവെപ്പിക്കുകയായിരുന്നു. മഴക്കാലത്തുപോലും ശുദ്ധജലം  കുടിക്കാന്‍ വിധിയില്ലാത്തവരാണ് ബിയ്യം ചെറിയപാലത്തിന് വശങ്ങളിലായി താമസിക്കുന്നത്. കുളിക്കാനും അലക്കാനും ഉള്‍പ്പെടെ നിത്യോപയോഗത്തിനായി തോട്ടിലെ ചെളി കലര്‍ന്ന വെള്ളത്തെയാണ് പ്രദേശവാസികള്‍  ആശ്രയിക്കുന്നത്.
കൂടാതെ ഇറച്ചിഅവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ളവയുടെ നിക്ഷേപ കേന്ദ്രം കൂടിയാണ് ബിയ്യം  ചെറിയപാലത്തിന് താഴെയുള്ള തോട്. കുളവാഴകള്‍ ഉള്‍പ്പെടെയുള്ളവ അടിഞ്ഞുകൂടിയതിനാല്‍ തോട്ടിലെ  ഒട്ടക്കം നിലച്ചിരിക്കുകയാണ്.
പാലത്തിന്റെ ഒരു വശത്ത് വെള്ളം കെട്ടി നിര്‍ത്തിയാണ് പ്രദേശവാസികള്‍  ആവശ്യങ്ങള്‍ക്കുള്ള വെള്ളം ശേഖരിക്കുന്നത്. തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ നീരുറവ  വര്‍ധിക്കുമെന്നതിനാലാണ് തോട് ശുചീകരിക്കാന്‍ നാട്ടുകാര്‍ രംഗത്തിറങ്ങിയത്.രാവിലെ  മുതല്‍ തോട്ടിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യുകയും മലിനമായ വെള്ളം മോട്ടോര്‍ ഉപയോഗിച്ച്  വറ്റിക്കുകയും ചെയ്തു. ഇതിനിടയിലാണ് പ്രദേശവാസിയായ ഒരാള്‍ നഗരസഭയില്‍ പരാതിപെട്ടത്.
 തോട്ടിലെ വെള്ളം വറ്റിച്ച് മത്സും പിടിക്കുന്നുവെന്നാണ് പരാതി നല്‍കിയത്. തുടര്‍ന്ന് നഗരസഭാ  സെക്രട്ടറിയും ഹെല്‍ത്ത് വിഭാഗവും എത്തി പ്രവൃത്തികള്‍ നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടു. ഇതോടെ  നാട്ടുകാര്‍ ഉദ്യോഗസ്ഥരുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു. തോട് ശുചീകരിക്കാന്‍  നഗരസഭ രംഗത്തിറങ്ങണമെന്നും അല്ലാത്തപക്ഷം പ്രദേശവാസികള്‍ തന്നെ ശുചീകരണത്തിനായി ഇറങ്ങുമെന്നും  മുന്നറിയിപ്പ് നല്‍കി . നഗരസഭ വിഷയത്തില്‍ ഉചിതമായ തീരുമാനം കൈകൊള്ളുമെന്ന്  അറിയിച്ചതോടെയാണ് പ്രവൃത്തികള്‍ നിര്‍ത്തിവെച്ചത്. നേരത്തെ മാലിന്യ ചാക്കുകള്‍ തള്ളുന്നവര്‍ക്കെതിരേ  നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതൊന്നും പ്രാവര്‍ത്തികമായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാടിനായി പ്രത്യേക പാക്കേജ് ഉടന്‍ പ്രഖ്യാപിക്കും; കേന്ദ്രം ഉറപ്പുനല്‍കിയതായി കെ.വി തോമസ്

Kerala
  •  20 days ago
No Image

സംഭല്‍ മസ്ജിദ് സംഘര്‍ഷം; ശാഹി മസ്ജിദ് കമ്മിറ്റി പ്രസിഡന്റിനെ കസ്റ്റഡിയിലെടുത്ത് യുപി പൊലിസ് 

National
  •  20 days ago
No Image

കരുണകാത്ത് എസ്.എം.എ പിടിപ്പെട്ട മുഹമ്മദ് ഷാമില്‍; 14കാരന്റെ അടിയന്തിര ചികിത്സക്കു വേണ്ടത് മൂന്നു കോടി

Kerala
  •  20 days ago
No Image

വിരബാധ കുട്ടികളുടെ ആരോഗ്യത്തെ സാരമായി ബാധിക്കും, ശ്രദ്ധിക്കുക: മന്ത്രി വീണാ ജോര്‍ജ്

Kerala
  •  20 days ago
No Image

24 പേരില്‍ നിന്ന് മൊഴിയെടുത്തു, ഫോറന്‍സിക് പരിശോധനാഫലം ലഭിച്ചിട്ടില്ല; കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസില്‍ അന്വേഷണപുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Kerala
  •  20 days ago
No Image

റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തില്‍ കുരുങ്ങി സ്‌കൂട്ടര്‍ യാത്രകന്‍ മരിച്ച സംഭവം; കരാറുകാരന്‍ അറസ്റ്റില്‍

Kerala
  •  20 days ago
No Image

'തിരിച്ചടി ഉടന്‍.. കരുതിയിരുന്നോ' ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്; 'മറുപടി' നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് പരമോന്നത നേതാവിന്റെ ഉപദേഷ്ടാവ് 

International
  •  20 days ago
No Image

റോഡില്‍ നിര്‍മ്മാണ പ്രവൃത്തികള്‍ നടക്കുമ്പോള്‍ എമര്‍ജന്‍സി റിഫ്ലക്ടിവ് ട്രയാംഗിള്‍ ഉപയോഗിക്കണം; മുന്നറിയിപ്പുമായി എം.വി.ഡി

Kerala
  •  20 days ago
No Image

'നിക്കണോ പോകണോ എന്ന് പാര്‍ട്ടി തീരുമാനിക്കും, തെരഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്തം തനിക്ക്': കെ. സുരേന്ദ്രന്‍

Kerala
  •  20 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥി അമ്മുവിന്റെ മരണം; മൂന്ന് പ്രതികളേയും പൊലിസ് കസ്റ്റഡിയില്‍ വിട്ടു

Kerala
  •  21 days ago