HOME
DETAILS
MAL
ലഹരിബാധയില്‍ മയങ്ങിയ യുവാവിന്റെ ഇരുകാലുകളും ട്രെയിനിനടിയില്‍പ്പെട്ട് അറ്റു
backup
July 08 2018 | 21:07 PM
ചണ്ഡീഗഡ്: മയക്കുമരുന്നിന്റെ ലഹരിയില്‍ റെയില്‍വെ ട്രാക്കില്‍ കാല് നീട്ടിവച്ചിരുന്ന യുവാവിന്റെ ഇരുകാലുകളും ട്രെയിനിനടിയില്‍പ്പെട്ട് അറ്റുപോയി.
മുട്ടിന് താഴെയുള്ള ഭാഗമാണ് മുറിഞ്ഞുപോയത്. പഞ്ചാബിലാണ് സംഭവം.
റെയില്‍വേ ട്രാക്കില്‍നിന്നും ഇയാളെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിനുശേഷം നാട്ടുകാര്‍ ഇയാളെ ചോദ്യം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. ലഹരിബാധയില്‍ തനിക്ക് എന്താണ് സംഭവിച്ചതെന്നു പോലും അറിയാത്ത അവസ്ഥയിലാണിയാളെന്നും യുവാവിന്റെ പേരുവിവരങ്ങള്‍ അന്വേഷിച്ചുവരികയാണെന്നും പൊലിസ് അറിയിച്ചു.
പഞ്ചാബിലെ മയക്കുമരുന്ന് ഉപയോഗത്തിന്റെ അതിവ്യാപനം വ്യക്തമാക്കുന്ന വാര്‍ത്തകള്‍ ഇടക്കിടെ പുറത്തു വരാറുണ്ട്.
കഴിഞ്ഞ ദിവസം പൊലിസ് കസ്റ്റഡിയിലായിരുന്ന നവവധു മയക്കുമരുന്ന് ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."