വെസ്റ്റ്ബാങ്ക് കൂട്ടിച്ചേര്‍ക്കുന്നതിനെ യൂറോപ് അംഗീകരിക്കില്ലെന്ന് ജര്‍മനി
ബെര്‍ലിന്‍: അധിനിവിഷ്ട വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കാനുള്ള ഇസ്‌റാഈല്‍ പദ്ധതി യൂറോപ്യന്‍ യൂനിയനുമായുള്ള അവരുടെ ബന്ധത്തെ ദോഷകരമായി ബാധിക്കുമെന്ന് ജര്‍മനി. വെസ്റ്റ് ബാങ്ക് കൂട്ടിച്ചേര്‍ക്കുന്നത് യൂറോപ്യന്‍ യൂനിയന്‍ അംഗീകരിക്കില്ലെന്നും ഇസ്‌റാഈലിലെ ജര്‍മന്‍ അംബാസഡര്‍ സുസന്നെ വാസം റെയ്‌നര്‍ പ്രഖ്യാപിച്ചു.
പദ്ധതിയെ യൂറോപ്യന്‍ യൂനിയനും ജര്‍മനിയും അടുത്തിടെ അന്താരാഷ്ട്ര നിയമത്തിന്റെ ലംഘനമായി വിശേഷിപ്പിച്ചിരുന്നു. ജൂലൈ ഒന്നിന് വെസ്റ്റ് ബാങ്കും ജോര്‍ദാന്‍ താഴ്‌വരയും ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കുന്നത് ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു വ്യക്തമാക്കിയിരുന്നു.
വെസ്റ്റ് ബാങ്കിന്റെ 30 ശതമാനം പ്രദേശം ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കാനാണ് പദ്ധതി. ഇത് പ്രഖ്യാപിച്ചതോടെ ഇസ്‌റാഇലുമായി മുമ്പുണ്ടാക്കിയ എല്ലാ കരാറുകളും റദ്ദാക്കുന്നതായി പലസ്തീന്‍ അതോറിറ്റി വ്യക്തമാക്കിയിരുന്നു.
ഫലസ്തീനികള്‍
ഒറ്റക്കെട്ടെന്ന് ഹമാസ്
ജറൂസലം: അധിനിവേശപ്പെടുത്തിയ വെസ്റ്റ് ബാങ്കിന്റെ വലിയ ഭാഗം ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കുന്നതിനെതിരേ ഫലസ്തീനികള്‍ ഒറ്റക്കെട്ടെന്ന് ചെറുത്തുനില്‍പ് സംഘടനയായ ഹമാസ്.
ഇസ്‌റാഈലിന്റെ കൂട്ടിച്ചേര്‍ക്കല്‍ പദ്ധതിക്കും യു.എസിന്റെ നൂറ്റാണ്ടിന്റെ പദ്ധതിക്കും എതിരേ ജൂലൈ ഒന്ന് രോഷദിനമായി ആചരിക്കുകയാണെന്നും ഹമാസ് വക്താവ് ഹാസിം ഖാസിം പറഞ്ഞു.
രാജ്യത്തെ വിഭജിക്കാനും ഇസ്‌റാഈലിനോട് കൂട്ടിച്ചേര്‍ക്കാനുമുള്ള പദ്ധതിക്കെതിരേ ചെറുത്തുനില്‍പാണ് ഏക പോംവഴിയെന്നും അദ്ദേഹം പറഞ്ഞു.
ഗസയ്ക്കു പുറത്തും രാജ്യത്തിന്റെ എല്ലാ ഭാഗത്തും ഫലസ്തീനികള്‍ യോജിച്ച പോരാട്ടം നടത്തണം.
ഫലസ്തീന്‍ അതോറിറ്റി ഇതിന് നേതൃത്വം നല്‍കണം. എന്നാല്‍ മറ്റു ഫലസ്തീന്‍ സംഘടനകളെല്ലാം കൂട്ടിച്ചേര്‍ക്കലിനെതിരേ ഒന്നിച്ചിട്ടും ഫലസ്തീന്‍ അതോറിറ്റി അനുകൂലമായി പ്രതികരിക്കാത്തത് ദൗര്‍ഭാഗ്യകരമാണെന്നും ഹമാസ് വക്താവ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."