പുത്തന്‍ നോട്ടുകള്‍ എത്തിക്കാന്‍ വ്യോമസേനയ്ക്ക് നല്‍കിയത് 29 കോടി
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തിന്‌ശേഷം രാജ്യംമുഴുവന്‍ പണമെത്തിക്കാനായി ഇന്ത്യന്‍ വ്യോമസേനക്കു നല്‍കിയത് 29.41 കോടി.
നിരോധനത്തിനു ശേഷം പുതുതായി അച്ചടിച്ച രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ എത്തിക്കാനാണ് വ്യോമസേനയുടെ എയര്‍ക്രാഫ്റ്റുകള്‍ ഉപയോഗിച്ചത്.
ഈ വകയില്‍ നല്‍കിയ തുകയുടെ കണക്കാണ് വിവരാവകാശപ്രകാരം പുറത്തുവന്നത്.
2016 നവംബര്‍ എട്ടിനാണ് അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്. തുടര്‍ന്ന് രൂക്ഷമായ കറന്‍സി ക്ഷാമം രാജ്യത്തുടനീളം ഉണ്ടായി. ഈ സാഹചര്യത്തില്‍ ഇന്ത്യന്‍ വ്യോമസേനയുടെ അത്യാധുനിക വിമാനങ്ങളായ സി-17, സി-130.ജെ സൂപ്പര്‍ ഹെര്‍കുലീസ് എന്നിവ ഉപയോഗിച്ചാണ് പുതിയ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ വിതരണം ചെയ്തത്. റിട്ടയേര്‍ഡ് കമാന്‍ഡര്‍ ലോകേഷ് ബത്രയ്ക്ക് വിവരാവകാശ നിയമ പ്രകാരം നല്‍കിയ മറുപടിയിലാണ് വ്യോമസേന ഇക്കാര്യം അറിയിച്ചത്.
വിമാനങ്ങള്‍ 91 യാത്രകളാണ് നോട്ട് വിതരണത്തിനായി നടത്തിയത്. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള സെക്യൂരിറ്റി പ്രിന്റിങ് ആന്റ് മിന്റിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയില്‍ നിന്നും ഭാരതീയ റിസര്‍വ് ബാങ്ക് നോട്ട് മുദ്രന്‍ പ്രൈവറ്റ് ലിമിറ്റഡില്‍ നിന്നുമാണ് 29.41 കോടി രൂപ സേവനത്തിനായി വ്യോമസേന ഈടാക്കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."