HOME
DETAILS

നെഞ്ചിടിപ്പിന്റെ 16 ദിനങ്ങള്‍

  
backup
July 08 2018 | 22:07 PM

%e0%b4%a8%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%bf%e0%b4%9f%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-16-%e0%b4%a6%e0%b4%bf%e0%b4%a8%e0%b4%99%e0%b5%8d

ജൂണ്‍ 23 ശനി
11നും 16നും ഇടയില്‍ പ്രായമുള്ള 12 കുട്ടികളും 25 കാരനായ കോച്ചും അടങ്ങിയ ഫുട്‌ബോള്‍ ടീം തായ്‌ലന്‍ഡിലെ താം ലുവാങ് ഗുഹയില്‍ സന്ദര്‍ശനത്തിനായി എത്തുന്നു. പ്രദേശത്ത് ശക്തമായ മഴ. മകന്‍ എത്താത്തതിനെ തുടര്‍ന്ന് ഒരു മാതാവ് പൊലിസിനെ വിവരം അറിയിക്കുന്നു. കുട്ടികളുടെ സൈക്കിള്‍, ഷൂസ് എന്നിവ ഗുഹയുടെ പ്രവേശന കവാടത്തില്‍ പൊലിസ് കണ്ടെത്തുന്നു.
ജൂണ്‍ 24 ഞായര്‍
കുട്ടികളുടെ കാലടികള്‍ പരിശോധിച്ച് കുട്ടികള്‍ ശക്തമായ പ്രളയത്തെ തുടര്‍ന്ന് ഗുഹക്കകത്ത് കുടുങ്ങിയെന്ന് മനസിലാക്കുന്നു. പ്രതീക്ഷയോടെ ബന്ധുക്കളും അധികൃതരും ഗുഹാ കവാടത്തില്‍ കുട്ടികളുടെ വരവ് പ്രതീക്ഷിച്ചിരിക്കുന്നു.
ജൂണ്‍ 25 തിങ്കള്‍
കുട്ടികളെ കണ്ടെത്താനായി തായി നേവി സംഘം ഗുഹക്കകത്തേക്ക് പ്രവേശിക്കുന്നു. പ്രാര്‍ഥനയുമായി ബന്ധുക്കള്‍ ഗുഹാമുഖത്ത്.
ജൂണ്‍ 26 ചൊവ്വ
ഗുഹയുടെ ടി ജങ്ഷനില്‍ രക്ഷാ പ്രവര്‍ത്തകര്‍ എത്തുന്നു. ശക്തമായ ജലപ്രാവാഹം രക്ഷാപ്രവര്‍ത്തനത്തിന് തടസമാവുന്നു. ഇടുങ്ങിയ പ്രദേശങ്ങളിലൂടെ മുന്നോട്ടുപോവുന്നത് പ്രയാസം സൃഷ്ടിക്കുന്നു.
ജൂണ്‍ 27 ബുധന്‍
മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെട്ട 30 അമേരിക്കന്‍ സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് എത്തുന്നു. കൂടാതെ മൂന്ന് ബ്രിട്ടീഷ് മുങ്ങല്‍ വിദഗ്ധര്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ചേരുന്നു. ഗുഹക്കകത്ത് കയറിയ മൂന്ന് ബ്രട്ടീഷ് വിദഗ്ധരും ശക്തമായ ജലപ്രവാഹത്തെ തുടര്‍ന്ന് പിന്തിരിയന്നു.
ജൂണ്‍ 28 വ്യാഴം
ഗുഹക്കുള്ളിലെ ശക്തമായ ജല പ്രവാഹത്തെ തുടര്‍ന്ന് രക്ഷാ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നു. മോട്ടോറുകള്‍ ഉപയോഗിച്ച് വെള്ളം പമ്പ് ചെയ്ത് ഒഴിവാക്കുന്നു. ഡ്രോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങളുടെ സഹായത്തോടെ രക്ഷാ പ്രവര്‍ത്തനത്തിനുള്ള ശ്രങ്ങള്‍ നടത്തുന്നു.
ജൂണ്‍ 29 വെള്ളി
നിരാശരായ ബന്ധുക്കളെ രക്ഷാപ്രവര്‍ത്തകര്‍ ആശ്വസിപ്പിക്കുന്നു. രക്ഷാപ്രവര്‍ത്തനത്തിന് പുതിയ വഴികള്‍ തേടുന്നു.
ജൂണ്‍ 30 ശനി
മഴ താല്‍ക്കാലികമായി ശമിക്കുന്നു. രക്ഷാപ്രവര്‍ത്തകര്‍ കൂടുതല്‍ മുന്നോട്ടേക്ക് പോകാന്‍ ശ്രമക്കുന്നു.
ജൂലൈ 1 ഞായര്‍
ഗുഹക്കകത്ത് പ്രവേശിച്ച രക്ഷാപ്രവര്‍ത്തകര്‍ പ്രവര്‍ത്തനങ്ങള്‍ സുകകരമാക്കാന്‍ അകത്ത് പ്രത്യേക സ്ഥലങ്ങള്‍ തയാറാക്കുന്നു. നിരവധി ഓക്‌സിജന്‍ സിലിണ്ടറുകള്‍ ഗുഹക്കുള്ളില്‍ എത്തിക്കുന്നു.
ജൂലൈ 2 തിങ്കള്‍
ആ അത്ഭുതം സംഭവിക്കുന്നു. 12 കുട്ടികളെയും കോച്ചിനെയും ജീവനോടെ കണ്ടെത്തുന്നു. പട്ടായ ബീച്ചില്‍ നിന്ന് 400 മീറ്റര്‍ അകലെയായിരുന്ന ഇത്.
ജൂലൈ 3 ചൊവ്വ
കുട്ടികള്‍ക്ക് പോഷകാഹാരമുള്ള ഭക്ഷണം, മരുന്നുകള്‍ തുടങ്ങിയവ എത്തിക്കുന്നു. കുട്ടികള്‍ക്കും കോച്ചിനും ഭക്ഷണം വിതരണം ചെയ്യുന്നു.
ജൂലൈ 4 ബുധന്‍
കുട്ടികളെ പുറത്തെത്തിക്കാനുള്ള വഴികള്‍ തേടുന്നു. ഡൈവിങ് മാസ്‌ക് ഉള്‍പ്പെടെയുള്ളവ ധരിപ്പിച്ച് പുറത്തെത്തിക്കാനുള്ള വഴികള്‍ പരിശോധിക്കുന്നു. അവശേഷിക്കുന്ന വെള്ളം ഒഴിവാക്കാന്‍ ശ്രമിക്കുന്നു.
ജൂലൈ 5 വ്യാഴം
മഴക്കുള്ള സാധ്യത രക്ഷാപ്രവര്‍ത്തകരെ ഭീഷണിയിലാക്കുന്നു. ഗുഹയില്‍ ചെറു തുരങ്കങ്ങള്‍ സ്ഥാപിക്കുന്നത് ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങള്‍ പരിശോധിക്കുന്നു.
ജൂലൈ 6 വെള്ളി
ഗുഹയില്‍ നിന്ന് ദുരന്ത വാര്‍ത്ത എത്തുന്നു. ഓക്‌സിജനുമായി പോയ രക്ഷാപ്രവര്‍ത്തകന്‍ സമാന്‍ കുനാന്‍ മരണപ്പെടുന്നു. ഇത് കുട്ടികളെ പുറത്തേക്കെത്തിക്കുന്നതില്‍ ആശങ്കയുയര്‍ത്തുന്നു. കുട്ടികളെ നീന്തല്‍ പരിശീലിപ്പിച്ച് പുറത്തേക്കെത്തിക്കുന്നതിന് ഭീഷണിയാകുന്നു.
ജൂലൈ 7 ശനി
കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് കത്തയക്കുന്നു. അവര്‍ ആരോഗ്യവാന്മാരാണെന്ന് അറിയിക്കുന്നു. നൂറ് ചെറു കുഴലുകള്‍ ഉള്ളില്‍ പ്രവേശിപ്പിച്ച് രക്ഷാപ്രവര്‍ത്തനത്തിനുള്ള വഴികള്‍ ഒരുക്കുന്നു.
ജൂലൈ 8 ഞായര്‍
ശക്തമായ മഴയുണ്ടാവാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
അതിനാല്‍ ഉടന്‍ കുട്ടികളെ പുറത്തെത്തിക്കാനള്ള ശ്രമങ്ങള്‍ ആരംഭിക്കുന്നു. രാവിലെ പത്തോടെ 18 രക്ഷാപ്രവര്‍ത്തകര്‍ കുട്ടികളെ പുറത്തെത്തിക്കാന്‍ ശ്രമം ആരംഭിക്കുന്നു.
5.40 ഓടെ ആദ്യത്തെ കുട്ടിയെ പുറത്തേക്കെത്തിക്കുന്നു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദി അറേബ്യ: ഒരാഴ്ചയ്ക്കിടെ നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് പിടിയിലായത് 20,124 പേര്‍; കൂടുതലും റസിഡന്‍സി നിയമലംഘകര്‍

Saudi-arabia
  •  a month ago
No Image

പമ്പയില്‍ നിലയ്ക്കലേക്ക് പോയ കെ.എസ്.ആര്‍.ടി.സി ബസ് കത്തി നശിച്ചു

Kerala
  •  a month ago
No Image

അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്: ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  a month ago
No Image

നെതന്യാഹുവിന്റെ വീട്ടു മുറ്റത്ത് ഫ്‌ളാഷ് ബോംബ്;  സുരക്ഷാ വീഴ്ചയെന്ന് ഇസ്‌റാഈൽ

International
  •  a month ago
No Image

കര്‍ശന നടപടിക്കൊരുങ്ങി റെയില്‍വേ; ട്രെയിനിലോ പാളത്തിലോ റീല്‍സ് ചിത്രീകരിച്ചാല്‍ പണികിട്ടും

Kerala
  •  a month ago
No Image

മണിപ്പൂരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിട്ടു; പ്രധാനമന്ത്രി ഒരിക്കല്‍ കൂടി സംസ്ഥാനം സന്ദര്‍ശിക്കണമെന്ന് രാഹുല്‍ 

National
  •  a month ago
No Image

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹര്‍ത്താല്‍;  സഹകരിക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി

Kerala
  •  a month ago
No Image

എയ്ഡഡ് സ്കൂൾ: അധ്യാപകേതര ജീവനക്കാരുടെ  സ്ഥാനക്കയറ്റം തടയരുതെന്ന് വിദ്യാഭ്യാസ വകുപ്പ്

Kerala
  •  a month ago
No Image

മണിപ്പൂരിൽ  തട്ടിക്കൊണ്ടുപോയ മൂന്ന് കുട്ടികളടക്കം ആറുപേരെയും കൊന്നു; ഏഴ് ജില്ലകളില്‍ ഇന്റര്‍നെറ്റ് തടഞ്ഞു ; രണ്ട് ജില്ലകളില്‍ കര്‍ഫ്യൂ

National
  •  a month ago
No Image

ഹൈപ്പർ ആക്ടീവ് കുട്ടികൾ‌ക്കുള്ള ചികിത്സക്കെത്തിയ അഞ്ച് വയസുകാരൻ കിണറ്റിൽ ചാടി മരിച്ചു

Kerala
  •  a month ago