HOME
DETAILS

സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നാടന്‍ ചിട്ടികള്‍ക്ക് കൂച്ചുവിലങ്ങിട്ടേക്കും

  
backup
July 15 2016 | 20:07 PM

%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%b1%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa

കണ്ണൂര്‍: ലക്ഷത്തിനു മുകളിലുള്ള പണമിടപാട് നിയന്ത്രിക്കണമെന്നു സുപ്രിംകോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ട് ഉത്തരമലബാറിലെ ഗ്രാമീണ സമ്പാദ്യപദ്ധതികള്‍ക്കു തിരിച്ചടിയാകും. കള്ളപ്പണത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക സംഘമാണ് സുപ്രിംകോടതിയില്‍ സ്വകാര്യവ്യക്തികള്‍ക്ക് മൂന്നുലക്ഷം രൂപ മുതല്‍ പതിനഞ്ച് ലക്ഷംവരെ കൈവശം സൂക്ഷിക്കാന്‍ അനുവാദം നല്‍കരുതെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കണക്കില്‍പ്പെടാത്ത ധാരാളം പണം വീടുകളില്‍ സൂക്ഷിച്ചിരിക്കുകയാണെന്ന് റിട്ട. ജസ്റ്റിസ് എം.ബി ഷായുടെ നേതൃത്വത്തിലുള്ള പാനല്‍ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. അനധികൃത സമ്പാദ്യം കുന്നുകൂടുന്നത് തടയാന്‍ ഇത്തരം വ്യവസ്ഥകള്‍ അത്യാവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്. മൂന്ന് ലക്ഷത്തിനു മുകളിലുള്ള ഇടപാടുകള്‍ക്ക് പണംനേരിട്ട് കൈമാറുന്നത് അനധികൃതമാക്കണമെന്നും ഇത്തരം ഇടപാടുകള്‍ നടത്തുന്നവരെ ശിക്ഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ ഗ്രാമങ്ങളില്‍ പ്രതിമാസം ലക്ഷങ്ങള്‍ മറിയുന്ന നാടന്‍കുറികള്‍ സജീവമായി നടന്നുവരുന്നുണ്ട്. തൊഴിലിടങ്ങള്‍, ക്ലബുകള്‍, സാംസ്‌കാരിക കേന്ദ്രങ്ങള്‍, പുരുഷ സ്വയംസഹായ സംഘങ്ങള്‍ എന്നിവയാണ് ഇവ കൂടുതലായി നടത്തുന്നത്.
കുടുംബശ്രീ യൂനിറ്റുകളും ഇത്തരം ലഘുസമ്പാദ്യ പദ്ധതികള്‍ അംഗങ്ങളെ ഉള്‍ക്കൊള്ളിച്ചു നടത്തുന്നുണ്ട്. പ്രതിമാസം പത്തുലക്ഷംവരെ കൈമറിയുന്ന കുറികള്‍ തലശേരി താലൂക്കിലുണ്ട്. അക്രമരാഷ്ട്രീയം സജീവമായ സ്ഥലങ്ങളിലാണ് ഇവയില്‍ കൂടുതലും. ഒരുലക്ഷത്തിന്റെ മൂന്നുംനാലും കുറികള്‍ പ്രതിമാസം നടത്തുന്നവര്‍ക്ക് കോടതിയില്‍ സമര്‍പ്പിച്ച ശുപാര്‍ശ തിരിച്ചടിയാകും. നേരത്തെ മരണാനന്തര ചടങ്ങുകള്‍, വിവാഹം, ഗൃഹപ്രവേശം എന്നിവയ്ക്കാണ് ഗ്രാമീണജനത ഇത്തരം സമ്പാദ്യ ശീലങ്ങളെ  ആശ്രയിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തുന്ന കേന്ദ്രങ്ങളായി ഇവ മാറിയിട്ടുണ്ടെന്ന ആരോപണവുമുണ്ട്. വിരമിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ബിസിനസുകാര്‍, ബ്ലേഡ് ഇടപാടുകാര്‍, റിയല്‍ എസ്‌റ്റേറ്റ് കച്ചവടക്കാര്‍ എന്നിവരൊക്കെ ഇത്തരം സംരഭങ്ങളിലേക്ക് കടന്നുകയറിയിട്ടുണ്ട്.
അതുകൊണ്ടുതന്നെ ഇത്തരം ഇടപാടുകള്‍ക്കു പിന്നില്‍  കണക്കില്‍പ്പെടാത്ത പണമാണിറങ്ങുന്നത്. ഇതു നിയന്ത്രിക്കാന്‍ ബന്ധപ്പെട്ട പാര്‍ട്ടികള്‍ക്കോ, സംഘടനകള്‍ക്കോ, ധനകാര്യ വിഭാഗത്തിനോ കഴിയുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ കെ.എസ്.എഫ്.ഇ, സര്‍വിസ് സഹകരണ ബാങ്കുകള്‍, മറ്റു ധനകാര്യ സ്ഥാപനങ്ങള്‍, അംഗീകൃത ചിട്ടി കമ്പനികള്‍ എന്നിവയൊക്കെ റിസര്‍വ് ബാങ്കിന്റെ അംഗീകാരത്തോടെ കുറികളും ചിട്ടികളും നടത്താറുണ്ടെങ്കിലും ഇവയില്‍ നിന്നു പണംലഭിക്കാനുള്ള കാലതാമസവും സാങ്കേതികത്വവുമാണ് സാധാരണക്കാരെ നാടന്‍കുറികളിലേക്ക് ആകര്‍ഷിക്കുന്നത്. ബാങ്ക് നിരക്കിനെക്കാള്‍ രണ്ടു ശതമാനം കൂടുതല്‍ പലിശ മാത്രമെ അംഗീകൃത സ്ഥാപനങ്ങള്‍ക്ക് ഈടാക്കാന്‍ വകുപ്പുള്ളൂ. എന്നാല്‍ നാടന്‍കുറികള്‍ പണം വായ്പയെടുത്തവരില്‍ നിന്നും ഈടാക്കുന്നത് ഇതിന്റെ നാലിരട്ടിയാണ്. പൂര്‍ത്തിയാകും മുന്‍പ് മുങ്ങിപോവുന്ന കുറികളും സംഘങ്ങളും ധാരാളമാണ്. ഇതു സാമ്പത്തിക അരാജകത്വം സൃഷ്ടിക്കുമ്പോഴും ഇടപെടാന്‍ കഴിയാതെ മാറി നില്‍ക്കുകയാണ് ധനകാര്യവകുപ്പ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  2 hours ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  2 hours ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  2 hours ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 hours ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 hours ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 hours ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 hours ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  4 hours ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  4 hours ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  4 hours ago