രാമനാട്ടുകരയില്‍ ഹാര്ഡ്വെയര് ഷോപ്പില്‍ മോഷണം
ഫറോക്ക്: രാമനാട്ടുകരയിലെ ഹാര്ഡ്വെയര്-ഇലക്ട്രിക്കല്‍ സ്ഥാപനത്തില്‍ മോഷണം. ദേശീയപാത തോട്ടുങ്ങലിലെ കാലിക്കറ്റ് മാളിലാണു കഴിഞ്ഞ ദിവസം രാത്രി മോഷണം നടന്നത്.
മുന്‍വശത്തെ ഷട്ടര്‍ പൊളിച്ച് അകത്തു കടന്ന മോഷ്ടാവ് ഓഫിസ് വലിപ്പില്‍ സൂക്ഷിച്ചിരുന്ന 11 സ്വര്‍ണ നാണയങ്ങള്‍ കവര്‍ന്നു. വിവിധ കമ്പനികളില്‍നിന്ന് ഉപഹാരമായി ലഭിച്ച നാല് ഗ്രാം തൂക്കം വരുന്ന അഞ്ചും രണ്ടു ഗ്രാമിന്റെ ആറും കോയിനുകളുമാണു മോഷണം പോയത്.
രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് ഷട്ടറിന്റെ പൂട്ട് പൊളിച്ച നിലയില്‍ കാണുന്നത്. ഉടന്‍ പൊലിസില്‍ വിവരം അറിയിച്ചു. കടയിലെയും ഓഫിസ് മുറിയിലെയും മേശവലിപ്പുകള്‍ കുത്തിപ്പൊളിച്ചിട്ടുണ്ട്. മേശയിലുള്ള ബില്ലും മറ്റുരേഖകളും വാരിവലിച്ചു പുറത്തിട്ടിട്ടുണ്ട്. 80,000 രൂപയുടെ നഷ്ടമാണു കണക്കാക്കുന്നത്.
ഫറോക്ക് എസ്.ഐ എം.കെ അനില്‍കുമാര്‍, വിരലടയാള വിദഗ്ധ എ.വി ശ്രീജയ, ഡോഗ് സ്വകാഡ് എന്നിവരെത്തി തെളിവുകള്‍ ശേഖരിച്ചു. കടയിലെ സി.സി.ടി.വിയില്‍നിന്നു ലഭിച്ച മോഷ്ടാവിന്റെ ദൃശ്യം പരിശോധിച്ച് അന്വേഷണം ഊര്‍ജിതമാക്കാനാണ് പൊലിസ് ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."