ചന്ദനമര കഷ്ണങ്ങള്‍ കണ്ടെടുത്ത സംഭവം; ചാര്‍ജ് ഓഫിസറെ ഉപരോധിച്ചു
മാനന്തവാടി: സംസ്ഥാന പുരാവസ്തു വകുപ്പിന്റെ കീഴിലുള്ള മാനന്തവാടി പഴശ്ശി കുടീരത്തിലെ ടിക്കറ്റ് കൗണ്ടറിന് സമീപത്തു നിന്നും ചന്ദനമരത്തിന്റെ തടികഷ്ണങ്ങള്‍ കണ്ടെടുത്തുതുമായി ബന്ധപ്പെട്ട് നിസംഗത പുലര്‍ത്തുന്ന ചാര്‍ജ്ജ് ഓഫിസറിന്റെ നിലപാടില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചാര്‍ജ്ജ് ഓഫിസറെ ഉപരോധിച്ചു.
ഇതിനിടയില്‍ നേതാക്കളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രവര്‍ത്തകരും ചാര്‍ജ്ജ് ഓഫിസറും തമ്മില്‍ വാക്കേറ്റമുണ്ടായി.
പുരാവസ്തു വകുപ്പ് ഡയറക്ടറുടെ നിര്‍ദ്ദേശമനുസരിച്ചെ തനിക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുവെന്നും ചന്ദനമരവുമായി ബന്ധപ്പെട്ട വിവാദത്തിന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മറുപടി പറയേണ്ടതെന്നും ചാര്‍ജ്ജ് ഓഫിസര്‍ പറഞ്ഞു.വിഷയത്തെകുറിച്ച് സംസാരിക്കാനായി ഇന്നലെ രാവിലെ ഓഫിസിലെത്തിയ ഡി.സി.സി ജനറല്‍ സെക്രട്ടറി എം.ജി ബിജുവിനോടും മണ്ഡലം പ്രസിഡന്റ് ഡെന്നീസ് കണിയാരത്തോടും ചാര്‍ജ്ജ് ഓഫിസര്‍ മോശമായി പെരുമാറിയയെന്നാരോപിച്ചാണ് പ്രശ്‌നങ്ങള്‍ ആരംഭിച്ചത്.
വിവാദത്തെകുറിച്ച് അന്വേഷിച്ച കോണ്‍ഗ്രസ് നേതാക്കളോട് കാര്യങ്ങള്‍ പറയാന്‍ തനിക്കാവില്ലെന്ന മറുപടിയാണ് ഓഫിസര്‍ പറഞ്ഞതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. ഇതിനെ തുടര്‍ന്ന് കൂടുതല്‍ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി ഓഫിസറെ തടഞ്ഞുവെക്കുകയായിരുന്നു.
ഉടന്‍തന്നെ മാനന്തവാടി എസ്.ഐ ഉബൈദിന്റെ നേതൃത്വത്തില്‍ പൊലിസ് സംഘം സ്ഥലത്തെത്തി പ്രതിഷേധം നിയന്ത്രണവിധേയമാക്കി. ഇതിനിടയില്‍ വകുപ്പ് ഡയറക്ടറോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തന്നെ കയ്യേറ്റം ചെയ്തുവെന്ന് ചാര്‍ജ്ജ് ഓഫിസര്‍ ഫോണില്‍ പറഞ്ഞത് വീണ്ടും പ്രതിഷേധത്തിനിടയാക്കിയെങ്കിലും പൊലിസ് ഇടപ്പെട്ട് ശാന്തമാക്കുകയായിരുന്നു.
എസ്.ഐ ഉബൈദിന്റെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസ് നേതാക്കളായ എം.ജി ബിജു, ഡെന്നീസണ്‍ കണിയാരം, പിവി ജോര്‍ജ്ജ്, മുജീബ് കോടിയോടന്‍ തുടങ്ങിയവരും ചാര്‍ജ്ജ് ഓഫിസറും പിന്നീട് നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ ഈമാസം 27 നുള്ളില്‍ ഡയറക്ടറുമായി സംസാരിച്ച് സംഭവുമായി ബന്ധപ്പെട്ട് തുടര്‍ നടപടികള്‍ അറിയിക്കാമെന്ന ഉറപ്പിന്‍മേല്‍ സമരം അവസാനിപ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."